താമസസ്ഥലത്ത് വീണു പരിക്കേറ്റതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു

By Web TeamFirst Published Feb 6, 2023, 8:40 PM IST
Highlights

നാല് ദിവസം മുമ്പ് സനായിയ്യയിലെ താമസ സ്ഥലത്ത് ഒന്നാം നിലയിൽ നിന്നും വീണതിനെ തുടർന്ന് സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ ചികിത്സയിൽ കഴിയുകയായിരുന്നു.

മസ്‍കത്ത്: ഒമാനില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു. സലാല ഒ.ഐ.സി.സി എക്സിക്യൂട്ടീവ് അംഗവും പാലക്കാട് തൃത്താല കൊപ്പം സ്വദേശിയുമായ തച്ചരക്കുന്നത്‌ അബ്ദുൾസലാം (52) എന്ന കുഞ്ഞിപ്പയാണ് സലാലയിൽ മരിച്ചത്. നാല് ദിവസം മുമ്പ് സനായിയ്യയിലെ താമസ സ്ഥലത്ത് ഒന്നാം നിലയിൽ നിന്നും വീണതിനെ തുടർന്ന് സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ ചികിത്സയിൽ കഴിയുകയായിരുന്നു.

കോയാമുവിന്റെയും നഫീസയുടെയും മകനാണ്. ഭാര്യ - ഹസീന. മക്കൾ - മുഹമ്മദ് ഷാനിഫ് (സലാല), ജിഷാന ഷെറിൻ. മരുമകൻ - അബുബക്കർ. സുൽത്താൻ ഖാബൂസ് ആശുപത്രിയി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം തുടർ നടപടികൾക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Read also: ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ച പ്രവാസിയുടെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിച്ചു

ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ഡോക്ടറെ കാണാനെത്തിയ പ്രവാസി മലയാളി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
റിയാദ്: സൗദി അറേബ്യയില്‍ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ഡോക്ടറെ കാണാൻ പോയ മലയാളി ഹൃദയാഘാതം മൂലം മരിച്ചു. റിയാദിൽ ഡ്രൈവറായി ജോലി ചെയ്യുന്ന കോഴിക്കോട് തൊട്ടിൽപ്പാലം പത്തിരിപ്പാല സ്വദേശി ജോസഫ് (60) ആണ് മരിച്ചത്. ശാരീരികമായ വൈഷ്യമം അനുഭവപ്പെട്ടതിനാൽ ബത്ഹയിലെ സ്വകാര്യ ക്ലിനിക്കിൽ ഡോക്ടറെ കാണാൻ പോയപ്പോള്‍ അവിടെവെച്ച് ഹൃദയാഘാതമുണ്ടായി മരണം സംഭവിക്കുകയായിരുന്നു. 

27 വർഷമായി റിയാദിൽ ജോലി ചെയ്യുന്ന ഇദ്ദേഹം ആറുമാസം മുമ്പാണ് അവസാനമായി നാട്ടിൽ പോയി വന്നത്. പരേതരായ വർഗീസ്, അന്നമ്മ എന്നിവരാണ് മാതാപിതാക്കൾ. പരേതയായ മോളി ജോസഫാണ് ഭാര്യ. മക്കൾ - ജോജോ ജോസഫ്, ഷെല്ലി മോൾ, ഷൈ മോൾ. മൃതദേഹം നാട്ടിൽ അയക്കുന്നതിനാവശ്യമായ നടപടിക്രമങ്ങൾക്ക് റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ് ചെയർമാൻ റഫീഖ് പുല്ലൂർ, ജുനൈദ് താനൂർ  എന്നിവർ രംഗത്തുണ്ട്.

click me!