ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ച പ്രവാസിയുടെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിച്ചു

By Web TeamFirst Published Feb 6, 2023, 6:28 PM IST
Highlights

അൽ ഇമാൻ ആശുപത്രിയിൽ രണ്ടു ദിവസം തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

റിയാദ്: ഹൃദയാഘാതത്തെ തുടർന്ന് സൗദി അറേബ്യയില്‍ മരണമടഞ്ഞ കൊല്ലം പുനലൂർ സ്വദേശി ബിജു വിദ്യാധരന്റെ (45) മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിച്ചു.  ഒരു വർഷം മുൻപ് സുലൈലെ ഒരു സ്വകാര്യ കമ്പനിയിലെത്തിയ ബിജു ജോലി ചെയ്തുകൊണ്ടിരിക്കെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. 

അൽ ഇമാൻ ആശുപത്രിയിൽ രണ്ടു ദിവസം തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം നാട്ടിലെത്തിക്കുന്ന പ്രവർത്തനങ്ങൾക്ക് കേളി കലാസാംസ്കാരിക വേദി ജീവകാരുണ്യ വിഭാഗം നേതൃത്വം നൽകി. തിരുവനന്തപുരം എയർപോർട്ടിൽ നിന്നും ബന്ധുക്കൾ മൃതദേഹം ഏറ്റുവാങ്ങി സംസ്കരിച്ചു. കൊല്ലം പുനലൂർ ബിജു വിലാസത്തിൽ പരേതനായ വിദ്യാധരന്റെ മകനാണ്. അമ്മ വിജയമ്മ, ഭാര്യ രമ്യ, ഒരു മകൾ.

Read also: ഉംറ കഴിഞ്ഞു മടങ്ങുന്നതിനിടെ വിമാനത്തിൽ വെച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട മലയാളി വനിത മരിച്ചു

എറണാകുളം സ്വദേശി റിയാദില്‍ നിര്യാതനായി
റിയാദ്: എറണാകുളം സ്വദേശി റിയാദില്‍ നിര്യാതനായി. ഒലയ്യയില്‍ ജോലി ചെയ്യുന്ന എറണാകുളം എനനെല്ലൂര്‍ പള്ളിപ്പാട്ട് പുത്തന്‍പുര അബൂബക്കര്‍ സബീസ് (57) ആണ് ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി നിര്യാതനായത്.

ഷീജ സബീസ് ആണ് ഭാര്യ. ഹിബ, ഫിദ എന്നിവര്‍ മക്കളാണ്. കിംഗ് ഫൈസല്‍ സ്‌പെഷ്യലിസ്റ്റ് ആശുപത്രി മോര്‍ച്ചറിയിലുള്ള മൃതദേഹം നാട്ടില്‍ കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങളുമായി കെഎംസിസി വെല്‍ഫയര്‍ വിംഗ് ചെയര്‍മാന്‍ സിദ്ദീഖ് തുവ്വൂര്‍, വൈസ് ചെയര്‍മാന്‍ മഹ്ബൂബ്, മുസ്തഫ തിരൂരങ്ങാടി എന്നിവര്‍ രംഗത്തുണ്ട്.

Read also: തമിഴ്‍നാട് സ്വദേശി സൗദിയിലെ ജുബൈലിൽ തൂങ്ങിമരിച്ച നിലയിൽ

click me!