Latest Videos

ജോലിക്കിടെ വൈദ്യുതാഘാതമേറ്റ് കൈകാലുകൾ നഷ്ടമായ പ്രവാസി നാടണഞ്ഞു

By Web TeamFirst Published Sep 2, 2022, 7:01 PM IST
Highlights

ആദ്യമായി സൗദി അറേബ്യയിലെത്തി കഷ്ടിച്ച് ഒരു മാസം പിന്നിട്ടപ്പോഴായിരുന്നു 2019 ഡിസംബറിൽ അപകടമുണ്ടായത്. ഒരു വര്‍ഷം നീണ്ട ചികിത്സക്ക് ശേഷം നഷ്ടപരിഹാരത്തിന് ശ്രമിച്ചപ്പോൾ സാങ്കേതിക കാരണങ്ങൾ പറഞ്ഞ് ഇൻഷുറൻസ് കമ്പനി തീരുമാനം നീട്ടിക്കൊണ്ടുപോവുകയായിരുന്നു. 

റിയാദ്: സൗദി അറേബ്യയിലെ ജോലിക്കിടെ വൈദ്യുതാഘാതമേറ്റ് ഇരുകൈകാലുകളും നഷ്ടമായ ഉത്തർപ്രദേശ് മുസഫർ നഗർ സ്വദേശി രേണുകുമാർ നാട്ടിലേക്ക് മടങ്ങി. ദുരിതത്തിൽ താങ്ങായ മലയാളികൾക്ക് നന്ദി പറഞ്ഞാണ് വിമാനം കയറിയത്. സൗദിയിലെ 
സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്നതിനിടെയാണ് വൈദ്യുതാഘാതമേറ്റ് ഈ 24 വയസുകാരന് കൈകാലുകൾ നഷ്ടപ്പെട്ടത്. 
ആദ്യമായി സൗദി അറേബ്യയിലെത്തി കഷ്ടിച്ച് ഒരു മാസം പിന്നിട്ടപ്പോഴായിരുന്നു 2019 ഡിസംബറിൽ അപകടമുണ്ടായത്. ഒരു വര്‍ഷം നീണ്ട ചികിത്സക്ക് ശേഷം നഷ്ടപരിഹാരത്തിന് ശ്രമിച്ചപ്പോൾ സാങ്കേതിക കാരണങ്ങൾ പറഞ്ഞ് ഇൻഷുറൻസ് കമ്പനി തീരുമാനം നീട്ടിക്കൊണ്ടുപോവുകയായിരുന്നു. ഖസീം പ്രവാസി സംഘം ജീവകാരുണ്യ കൺവീനർ നൈസാം തൂലിക, സാമൂഹിക പ്രവർത്തകൻ സലാം പറാട്ടി എന്നിവർ രേണുവിനെ ഉനൈസ അമീറിന്റെ അടുത്തെത്തിച്ചതോടെയാണ് ഇക്കാര്യത്തിൽ തീർപ്പുണ്ടായത്. 

അമീറിന്റെ ഇടപെടലിൽ കമ്പനിയിൽ നിന്ന് ലഭിച്ച 22 ലക്ഷം രൂപ സമൂഹിക പ്രവർത്തകർ മുൻകൈയെടുത്ത് രേണുകുമാറിന്റെ നാട്ടിലെ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിച്ചു. തൊഴിൽ സ്‌ഥാപനത്തിൽനിന്നുള്ള ആനുകൂല്യം കൂടി ലഭിച്ചതോടെയാണ് യുവാവിന് മടക്കയാത്രക്ക് വഴിയൊരുങ്ങിയത്. രണ്ടര വർഷക്കാലം രേണുവിനെ പരിചരിക്കാൻ തൊഴിൽ സ്ഥാപനം ശമ്പളം നൽകി ഒരാളെ നിയോഗിച്ചിരുന്നു. ദുരിത നാളുകളിൽ സഹായിച്ചവർക്ക് ഉള്ളിൽ തട്ടിയ നന്ദി പറഞ്ഞാണ് യുവാവ് വിമാനം കയറിയത്. 

Read also: ജോലിക്കിടെ വൈദ്യുതാഘാതമേറ്റ് കൈകാലുകള്‍ അറ്റുപോയ പ്രവാസിക്ക് സാമൂഹിക പ്രവര്‍ത്തകര്‍ തുണയായി

പ്രവാസി മലയാളി ബഹ്‌റൈനില്‍ നിര്യാതനായി
​​​​​​​മനാമ: ബഹ്‌റൈനില്‍ മലയാളി നിര്യാതനായി. കാസര്‍കോട് കാഞ്ഞങ്ങാട് കൂളിയാങ്കല്‍ സ്വദേശി സി കെ ഹമീദ് (52) ആണ് മരിച്ചത്. കുഴഞ്ഞുവീണതിന് തുടര്‍ന്ന് ചികിത്സയിലായിരുന്നു. 

മുഹറഖില്‍ കര്‍ട്ടണ്‍ ഷോപ്പില്‍ ജീവനക്കാരനായിരുന്നു ഇദ്ദേഹം. കുഴഞ്ഞുവീണതിനെ തുടര്‍ന്ന് കിങ് ഹമദ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു. ഭാര്യ: എന്‍ പി സക്കീന, മക്കള്‍: സഹീറ നസ്‌റിന്‍, ഇസ്മത് ഇഷാന.

മലയാളി നഴ്‌സ് ഗള്‍ഫിലും ഭര്‍തൃപിതാവ് നാട്ടിലും മണിക്കൂറുകളുടെ വ്യത്യാസത്തില്‍ മരിച്ചു

click me!