പക്ഷാഘാതം ബാധിച്ച് ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു

Published : Mar 29, 2024, 08:22 PM IST
പക്ഷാഘാതം ബാധിച്ച് ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു

Synopsis

ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടെങ്കിലും  വെൻറിലേറ്ററിന്റെ സഹായത്താലാണ് ജീവൻ നിലനിർത്തിയിരുന്നത്.

റിയാദ്: കോഴിക്കോട്, മുച്ചുണ്ടി, കുറ്റിച്ചിറ ചെറിയ തോപ്പിലകം സി ടി മാമുക്കോയ, ഐഷാബീ ദമ്പതികളുടെ മകൻ മകൻ  ഫൈസൽ (54) ദമ്മാമിൽ നിര്യാതനായി. ആരാംകോ ജീവനക്കാരനായ ഫൈസൽ ബ്രെയിൻ ട്യൂമർ ചികിൽസയിലായിരുന്നു. രോഗം ഭേദമായി സാമൂഹിക പ്രവർത്തനങ്ങളിൽ ഉൾപ്പടെ സജീവമാകുന്ന സമയത്താണ് മൂന്ന് ദിവസം മുമ്പ് പെട്ടന്ന് പക്ഷാഘാതം ഉണ്ടാകുന്നത്. 

ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടെങ്കിലും  വെൻറിലേറ്ററിന്റെ സഹായത്താലാണ് ജീവൻ നിലനിർത്തിയിരുന്നത്. ചൊവ്വാഴ്ച വൈകുന്നേരത്തോടെ മരണം സ്ഥിരീകരിക്കുകയായിരുന്നു. ഭാര്യ - പടിഞ്ഞാറെ പള്ളിവീട് ശഫ്നാസ് ബിച്ചു. മക്കൾ - ലിയാന, സഹൽ, മിശാൽ, സുഹാന. സഹോദരങ്ങൾ -  മുഹമ്മദ് ആരിഫ്, മഹരൂഫ്,ഫിറോസ്, നൗഫൽ, സലീന, മുഫീദ. ഭാര്യയും മക്കളും സഹോദരങ്ങളും ഉൾപ്പടെ ബന്ധുക്കൾ അധികവും ദമ്മാമിലുണ്ട്. അതുകൊണ്ട് തന്നെ മൃതദേഹം ദമ്മാമിൽ ഖബറടക്കും. സാമൂഹിക പ്രവർത്തകൻ നാസ് വക്കമാണ് നടപടി ക്രമങ്ങൾ പൂർത്തിയാക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഹെറോയിൻ കടത്തുന്നതിനിടെ സൗദിയിൽ പിടിയിലായ പാകിസ്ഥാൻ പൗരന്‍റെ വധശിക്ഷ നടപ്പാക്കി
ജനവാസമില്ലാത്ത സ്ഥലത്തേക്ക് യുവതിയെ വിളിച്ചു വരുത്തി കൊലപ്പെടുത്തി, മൃതദേഹം കത്തിച്ചു; സൗദിയിൽ കെനിയൻ സ്വദേശിയുടെ വധശിക്ഷ നടപ്പാക്കി