പക്ഷാഘാതം ബാധിച്ച് രണ്ടാഴ്ചയായി ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു

By Web TeamFirst Published Sep 8, 2022, 6:22 PM IST
Highlights

രണ്ടാഴ്ച മുമ്പ് പക്ഷാഘാതം ബാധിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തെ സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്സില്‍ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയില്‍ കഴിഞ്ഞുവരുന്നതിനിടെ ബുധനാഴ്ച രാവിലെയായിരുന്നു അന്ത്യം.

മനാമ: ബഹ്റൈനില്‍ പക്ഷാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു. കോഴിക്കോട് വടകര കോട്ടപ്പള്ളി പുതിയോട്ടിന്‍കാട്ടില്‍ അബ്‍ദുല്‍ കരീം (51) ആണ് മരിച്ചത്. രണ്ടാഴ്ച മുമ്പ് പക്ഷാഘാതം ബാധിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തെ സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്സില്‍ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയില്‍ കഴിഞ്ഞുവരുന്നതിനിടെ ബുധനാഴ്ച രാവിലെയായിരുന്നു അന്ത്യം.

ബഹ്റൈനില്‍ അല്‍ ബസ്‍തകി ക്ലിയറിങ് കമ്പനിയില്‍ ജീവനക്കാരനായിരുന്നു. ഭാര്യ - പി.കെ റസീന. മക്കള്‍ - റഫ്‍ന, ഫസ്‍ന, ഫാത്വിമ. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികള്‍ കെ.എം.സി.സി മയ്യിത്ത് പരിപാലന സമിതിയുടെ നേതൃത്വത്തില്‍ പൂര്‍ത്തീകരിച്ചുവരികയാണ്.

Read also: ഹൃദയാഘാതം മൂലം മരിച്ച പ്രവാസിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

പ്രവാസി മലയാളിയെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി
മസ്‍കത്ത്: ഒമാനില്‍ പ്രവാസി മലയാളിയെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആലപ്പുഴ ഹരിപ്പാട് തുവലംപറമ്പ് സരസ്വതി നിവാസില്‍ അനില്‍ കുമാറിനെയാണ് (51) സുഹാറില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഞായറാഴ്ച രാത്രി മുതല്‍ അദ്ദേഹത്തെ കാണാനില്ലായിരുന്നു. സുഹൃത്തുക്കള്‍ അന്വേഷിച്ചുവരുന്നതിനിടെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

താമസ സ്ഥലത്തിന് അടുത്ത് തന്നെയുള്ള ഫലജിലെ മുന്ദഖ എന്ന സ്ഥലത്താണ് കാറില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. 26 വര്‍ഷമായി ഒമാനിലുള്ള അദ്ദേഹം സ്വന്തമായി ഷിപ്പിങ് ക്ലിയറന്‍സും മറ്റ് അനുബന്ധ ജോലികളും ചെയ്‍തുവരികയായിരുന്നു. നേരത്തെ ഒരു സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്‍തിരുന്നു. പിതാവ് - കേശവന്‍ നായര്‍. മാതാവ് - സരസ്വതി അമ്മ. ഭാര്യ - സംഗീത. രണ്ട് മക്കളുണ്ട്. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നു.

Read also: ജോലിക്കിടെ കുഴഞ്ഞുവീണ് പ്രവാസി മലയാളി മരിച്ചു

click me!