Asianet News MalayalamAsianet News Malayalam

ജോലിക്കിടെ കുഴഞ്ഞുവീണ് പ്രവാസി മലയാളി മരിച്ചു

ചൊവ്വാഴ്ച രാവിലെ ജോലിക്കിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

Keralite expat died in bahrain
Author
First Published Sep 6, 2022, 10:54 PM IST

മനാമ: മലയാളി ബഹ്‌റൈനില്‍ മരിച്ചു. മലപ്പുറം കാളികാവ് അമ്പലക്കള്ളിയിലെ കൊണ്ടേങ്ങാടന്‍ ഹംസയുടെ മകന്‍ ഇസ്മായില്‍ (42) ആണ് മരിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം. ചൊവ്വാഴ്ച രാവിലെ ജോലിക്കിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. 15 വര്‍ഷമായി ബഹ്‌റൈനില്‍ കുക്കായി ജോലി ചെയ്യുകയായിരുന്നു. ഭാര്യ: റസീന, മക്കള്‍: നിദ, നിദാല്‍, നിഹാദ്.


പ്രവാസി ഇന്ത്യക്കാരന്‍ കൃഷിത്തോട്ടത്തില്‍ അപകടത്തില്‍ മരിച്ചു

ഹൃദയാഘാതം മൂലം മരിച്ച പ്രവാസിയുടെ മൃതദേഹം രണ്ട് മാസത്തിന് ശേഷം നാട്ടിലെത്തിച്ചു

റിയാദ്: സൗദി അറേബ്യയില്‍ മരിച്ച പ്രവാസിയുടെ മൃതദേഹം രണ്ട് മാസത്തിന് ശേഷം നാട്ടിലേക്ക് കൊണ്ടുപോയി. മദ്ധ്യ പ്രവിശ്യയിലെ ബിഷയിൽ രണ്ടു മാസം മുമ്പ് ഹൃദയാഘാതം മൂലം മരിച്ച മലയാളിയുടെ മൃതദേഹമാണ് നാട്ടിലെത്തിച്ചത്. കൊല്ലം കൊട്ടാരക്കര വെട്ടിക്കവല സ്വദേശി സാംബശിവന്റെ മൃതദേഹം ഇന്നലെ ബിഷയിൽ നിന്ന് ജിദ്ദ - ബഹ്‌റൈൻ വഴി തിരുവനന്തപുരത്തേക്ക് കൊണ്ടുപോവുകയായിരുന്നു.

ഇരുപത് വർഷമായി സൗദി അറേബ്യയില്‍ കെട്ടിട നിര്‍മാണ മേഖലയിൽ ജോലി ചെയ്‍തു വരികയായിരുന്നു സാംബശിവൻ. മരണാനന്തര നിയമ നടപടികള്‍ പൂർത്തിയാക്കാൻ വേണ്ടി ബിഷയിലെ സാമൂഹിക പ്രവർത്തകനും സി.സി.ഡബ്ല്യു.എ മെമ്പറുമായ അബ്ദുൽ അസീസ് പാതിപറമ്പനെ സാംബശിവന്റെ കുടുംബം ചുമതലപ്പെടുത്തുകയായിരുന്നു. മൃതദേഹം നാട്ടിലേക്ക് അയക്കാൻ വൈകിയത് സ്‌പോൺസറുടെ സഹകരണക്കുറവ് മൂലമാണെന്ന് സാമൂഹിക പ്രവർത്തകർ പറഞ്ഞു. നിയമ നടപടി പൂർത്തീകരിക്കാൻ വേണ്ടി ബിഷയിലെ മറ്റു സാമൂഹിക പ്രവർത്തകരായ അബ്ദുൽ ലത്തീഫ് കരാട്ടുചാലി മൊറയൂർ, ജോസ് കാരാകുർശ്ശി, ജസ്റ്റിൻ ബിജു എന്നിവരും സഹായത്തിനുണ്ടായിരുന്നു.

പ്രമുഖ വിദേശ ടിക് ടോക്ക് താരം ആത്മഹത്യ ചെയ്തു

നാട്ടില്‍ പോകാനുള്ള തയാറെടുപ്പിനിടെ പ്രവാസി മലയാളി മരിച്ചു

റിയാദ്: പ്രവാസി മലയാളി സൗദി അറേബ്യയില്‍ മരിച്ചു. മലപ്പുറം ജില്ലയിലെ പെരുവള്ളൂര്‍ പറമ്പില്‍ പീടിക ഫാറൂഖാബാദ് സ്വദേശി തൊട്ടിയില്‍ അഷ്റഫ് (51) ആണ് റിയാദിന് സമീപം അല്‍ഖര്‍ജില്‍ നിര്യാതനായത്. ഹൃദയ സംബന്ധമായ അസുഖം കാരണം ചികിത്സയിലായിരുന്ന ഇദ്ദേഹം നാട്ടില്‍ പോകാനുള്ള തയാറെടുപ്പിനിടെയാണ് മരണം സംഭവിച്ചത്.

നസീറ ഇല്ലിക്കല്‍ ആണ് ഭാര്യ. ഇര്‍ഫാന തസ്നി, ഹസ്ന, മുഹമ്മദ് മിന്‍ഹാജ്, മിഹ ഫാത്തിമ എന്നിവര്‍ മക്കളാണ്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം അല്‍ഖര്‍ജില്‍ ഖബറടക്കുമെന്ന് അല്‍ഖര്‍ജ് കെഎംസിസി വെല്‍ഫെയര്‍ വിങ് ഇന്‍ചാര്‍ജ് ഇക്ബാല്‍ അരീക്കാടന്‍, ഫൗസാദ് ലാക്കല്‍ എന്നിവര്‍ അറിയിച്ചു.

Follow Us:
Download App:
  • android
  • ios