
റിയാദ്: സൗദി അറേബ്യയിലെ (Saudi Arabia) ആശുപത്രിയിൽ കരൾ രോഗം മൂർച്ഛിച്ച് ചികിത്സയിലായിരുന്ന മലയാളി മരിച്ചു (Expat died). തെക്ക് പടിഞ്ഞാറൻ പ്രവിശ്യയിൽ ജീസാനിലെ (Jezan) ആശുപത്രിയിൽ ഒരാഴ്‍ചയായി ചികിത്സയിലായിരുന്ന കോട്ടയം പെരുവ സ്വദേശി കണിയാൻപറമ്പിൽ ബിസ്‍മോനാണ് മരിച്ചത്. നാല് വർഷമായി സൗദിയിലെ അൽറാഷിദ് കമ്പനിയിൽ ഡീസൽ മെക്കാനിക് ജീവനക്കാരനായിരുന്നു. ഭാര്യ ശാരിമോൾ കാൻസർ ബാധിതയായി നാട്ടിൽ ചികിത്സയിലാണ്. മക്കൾ: അനന്യ, അനുശ്രീ.
മസ്‍കത്ത്: മലയാളി യുവതിയെ ഒമാനില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം കുളത്തൂപ്പുഴ നെല്ലിമൂട് തുണ്ടില്‍ വീട്ടില്‍ ബിജിലി ബേബി (29) ആണ് മരിച്ചത്. മസ്‍കത്ത് അസൈബയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഭര്‍ത്താവ് ജോണ്‍ കോശി ഒമാനിലെ പ്രമുഖ കമ്പനിയില്‍ ഓട്ടോമോട്ടീവ് വിഭാഗം ജീവനക്കാരനാണ്. രണ്ടാഴ്‍ച മുമ്പാണ് ബിജിലി ബേബി നാട്ടില്‍ നിന്ന് ഒമാനിലെത്തിയത്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ