Expat Died: ആശുപത്രിയിൽ ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു

Published : Feb 14, 2022, 08:44 AM IST
Expat Died: ആശുപത്രിയിൽ ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു

Synopsis

നിരന്തര തലവേദന മൂലം വിദഗ്ധ പരിശോധന നടത്തിയപ്പോൾ തലക്കകത്ത് മുഴ കണ്ടെത്തുകയായിരുന്നു. ഇതിന്റെ ചികിത്സക്കിടയിൽ രോഗം ഗുരുതരമാവുകയും ജിദ്ദ നാഷനൽ ആശുപത്രി അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിക്കുകയും ചെയ്‌തെങ്കിലും മരണം സംഭവിച്ചു. 

റിയാദ്: ജിദ്ദയിലെ (Jeddah( ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലയാളി മരിച്ചു. മലപ്പുറം വടക്കാങ്ങര അറക്കൽകുണ്ട് സ്വദേശി അറക്കൽ ശരീഫ് (35) ആണ് മരിച്ചത്. നിരന്തര തലവേദന മൂലം വിദഗ്ധ പരിശോധന നടത്തിയപ്പോൾ തലക്കകത്ത് മുഴ കണ്ടെത്തുകയായിരുന്നു. ഇതിന്റെ ചികിത്സക്കിടയിൽ രോഗം ഗുരുതരമാവുകയും ജിദ്ദ നാഷനൽ ആശുപത്രി (Jeddah National Hospital) അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിക്കുകയും ചെയ്‌തെങ്കിലും മരണം സംഭവിച്ചു. 

13 വർഷമായി ജിദ്ദയിൽ ജോലി ചെയ്യുന്നു. നാട്ടിൽ അവധിയിൽ പോയി തിരിച്ചെത്തിയിട്ട് ഒരു വർഷമായി. പിതാവ്: അറക്കൽ മൊയ്തു, മാതാവ്: വടക്കേതിൽ ജമീല മക്കരപ്പറമ്പ്, ഭാര്യ: സുനീറ തൊടുമണ്ണിൽ ചെട്ട്യാരങ്ങാടി, സഹോദരങ്ങൾ: നാസർ (ഖുൻഫുദ) ബുഷ്റ വലമ്പൂർ, സുഹ്റ നെമ്മിനി, നസീറ കുന്നക്കാവ്, നുസ്റത്ത് ഹാജിയാർ പള്ളി. മൃതദേഹം ജിദ്ദ റുവൈസ് മഖ്ബറയിൽ ഖബറടക്കി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കുവൈത്തിൽ ഈ ആഴ്ച മഴ തുടരും, മൂടൽമഞ്ഞിനും സാധ്യത
29 കിലോഗ്രാം മയക്കുമരുന്നുമായി 15 പേർ ബഹ്റൈനിൽ പിടിയിൽ