
ദോഹ: ഖത്തറില്‍ നിന്ന് അവധിക്ക് നാട്ടിലേക്ക് പോയ പ്രവാസി യുവാവ് മരിച്ചു. കോഴിക്കോട് അത്തോളി പറമ്പത്ത് തലക്കുളത്തൂര്‍ പടിഞ്ഞാറയില്‍ മമ്മദിന്റെ മകന്‍ ഷൗക്കത്ത് (38) ആണ് മരിച്ചത്. ഹൃദയാഘാതം മൂലം ബുധനാഴ്ച രാവിലെയായിരുന്നു അന്ത്യം. സൈലിയയില്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ ക്യാഷറായി ജോലി ചെയ്‍തിരുന്ന അദ്ദേഹം അടുത്തിടെയാണ് രണ്ട് മാസത്തെ അവധിയില്‍ നാട്ടിലേക്ക് പോയത്. ഭാര്യ - റാനിയ. മകന്‍ - മുഹമ്മദ്. മാതാവ് - ഹവ്വ. സഹോദരങ്ങള്‍ - ലത്തീഫ്, നാസര്‍, യൂസുഫ്, താഹിര്‍, ഷരീഫ്.
സലാല: ഒമാനില്‍ മലയാളി ഹൃദയാഘാതം മൂലം മരണപ്പെട്ടു. പാലക്കാട്, തൃത്താല, കൊപ്പം പറക്കാട് സ്വദേശി അറുതിയതില്‍ അലവി മകന്‍ ഹംസ (52) ആണ് ഒമാനിലെ സലാല ഖാബൂസ് ആശുപത്രിയില്‍ മരിച്ചത്.
കഴിഞ്ഞ പതിനാറ് വര്‍ഷമായി സലാലയില്‍ പ്രവാസിയായിരുന്ന ഹംസ മര്‍ബാദില്‍ ഫുഡ്സ്റ്റഫില്‍ ജോലി ചെയ്തു വരികയായിരുന്നു. മാതാവ്: ഫാത്തിമ. ഭാര്യ: അസീന. മക്കള്‍: ആരിഫ, തസ്‌നിയ, സാലിഹ്. മരുമകന്‍: ഫൈസല്‍. സഹോദരങ്ങള്‍: മരക്കാര്‍, ആമിന. ഖാബൂസ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന ഭൗതിക ശരീരം നടപടി ക്രമങ്ങള്‍ക്ക് ശേഷം നാട്ടിലേക്ക് കൊണ്ട് പോകാനുള്ള ശ്രമങ്ങള്‍ നടന്നു വരുന്നതായി ബന്ധുക്കള്‍ അറിയിച്ചു.
Read more: ഒരു വയസുള്ള മലയാളി ബാലന്‍ കുവൈത്തില്‍ മരണപ്പെട്ടു
റിയാദ്: ജിദ്ദയിൽ നിന്നും അവധിക്ക് നാട്ടിൽ പോയ പ്രവാസി നിര്യാതനായി. മലപ്പുറം കോട്ടക്കൽ ചെങ്ങോട്ടൂർ ആക്കപ്പറമ്പ് സ്വദേശി കരുപ്പറമ്പൻ ഷാനവാസ് (42) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി ഒമ്പതിന് ഹൃദയാഘാതം മൂലമായിരുന്നു മരണം. 2003 മുതൽ ജിദ്ദയിൽ പ്രവാസിയാണ്. 19 വർഷത്തോളമായി ജിദ്ദയിലെ ഖാലിദ് ബിൻ വലീദ് സ്ട്രീറ്റിന് സമീപമായിരുന്നു താമസിച്ചിരുന്നത്.
ജിദ്ദയിലെ സ്വകാര്യകമ്പനിയിൽ ജോലി ചെയ്തുവരികയായിരുന്നു. പ്രമേഹ രോഗത്തിന് ചികിത്സയിലായിരുന്നു. അതിനിടെ കിഡ്നിയുടെ പ്രവർത്തനവും തകരാറിലായി. തുടർന്ന് നാട്ടിലെത്തിയ ഷാനവാസ് പെരിന്തൽമണ്ണ എം.ഇ.എസ് ആശുപത്രിയിലും കോഴിക്കോട് ഇഖ്റ ആശുപത്രിയിലും ചികിത്സ തേടിയിരുന്നു. കിഡ്നിയുടെ പ്രവർത്തനം തകരാറിലായിരുന്നതിനാൽ ഡയാലിസിസ് ചെയ്ത് വരികയായിരുന്നു. വീട്ടിൽ വിശ്രമിക്കുന്നതിനിടെ കഴിഞ്ഞദിവസം രാത്രിയാണ് ഹൃദയാഘാതമുണ്ടായത്.
വീട്ടുകാർ വിളിച്ചിട്ടും പ്രതികരണമുണ്ടാകാത്തതിനെ തുടർന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നു. മുൻ പ്രവാസിയും മക്കയിൽ ജോലി ചെയ്തിരുന്നവരുമായ മുഹമ്മദ് കുട്ടിയുടേയും തിത്തികുട്ടിയുടേയും മകനാണ് ഷാനവാസ്. ആരിഫയാണ് ഭാര്യ. മൂന്ന് പെണ്മക്കളുണ്ട്. ഇളയ കുട്ടിക്ക് മൂന്ന് മാസമാണ് പ്രായം. പതിനൊന്നും അഞ്ചും വയസ്സാണ് മറ്റുകുട്ടികൾക്ക്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ