ചികിത്സയ്ക്ക് നാട്ടിൽ പോയ പ്രവാസി മലയാളി മരിച്ചു

By Web TeamFirst Published Jan 10, 2023, 11:36 PM IST
Highlights

ഒമാനിലെ റൂവിയിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന അനിൽ കുമാർ തുടർ ചികിത്സക്കായി ജനുവരി രണ്ടിനാണ് നാട്ടിലേക്ക്​ പോയത്. 

മസ്കത്ത്: ഒമാനില്‍ നിന്ന് ചികിത്സയ്ക്കായി നാട്ടിലേക്ക് പോയ പ്രവാസി മലയാളി മരിച്ചു. പത്തനംതിട്ട തിരുവല്ല സ്വദേശി പുല്ലാടിലെ ഇല്ലത്തുപറമ്പിൽ ചന്ദ്രശേഖരൻ നായരുടെ മകൻ അനിൽ കുമാർ (54) ആണ് എറണാകുളം അമൃത ആശുപത്രിയിൽ ചികിത്സയിലിരിക്കവെ മരിച്ചത്. ഒമാനിലെ റൂവിയിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന അനിൽ കുമാർ തുടർ ചികിത്സക്കായി ജനുവരി രണ്ടിനാണ് നാട്ടിലേക്ക്​ പോയത്. 

ഇന്ത്യൻ സോഷ്യൽ ക്ലബ് മലയാളം വിങ്ങിന്റെ മെംബറായിരുന്ന അനിൽ കുമാർ 20 വർഷത്തോളമായി കുടുംബവുമൊത്ത് ഇന്ത്യൻ സ്കൂൾ ദാർസൈത്തിന് സമീപത്തായിരുന്നു താമസം. മസ്കത്ത് അൽ ക്വയറിൽ സ്വകാര്യ സ്ഥാപനത്തിൽ ആണ് ജോലി ചെയ്തിരുന്നത്. മാതാവ്​- രാധാമണിയമ്മ. ഭാര്യ - ബിനു അനിൽ. മക്കൾ - അഭിജിത്, ആദ്യത് (ഇരുവരും ദാർസൈത്ത് ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥികള്‍).

Read also: ചികിത്സക്കായി നാട്ടിൽ പോയ പ്രവാസി അധ്യാപിക ഹൃദയാഘാതം മൂലം മരിച്ചു

വാഹനാപകടത്തിൽ മരിച്ച പ്രവാസിയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി

റിയാദ്: സൗദിയിൽ വാഹനാപകടത്തിൽ മരിച്ച മലയാളിയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. ദക്ഷിണ സൗദിയിലെ ഖമീസിൽ വാഹനാപകടത്തിൽ മരിച്ച മലപ്പുറം തിരൂർ പറവണ്ണ സ്വദേശി കമ്മക്കനകത്ത് മുഹമ്മദ് കുട്ടിയുടേയും കദീജയുടേയും മകൻ മുസ്തഫ (52) യുടെ മൃതദേഹമാണ് അബഹ എയർപോർട്ടിൽനിന്ന് ജിദ്ദ വഴി കൊച്ചിയിലേക്ക് കൊണ്ടുപോയത്. 

ഹെർഫി കമ്പനിയിൽ ട്രെയിലർ ഡ്രൈവറായി ഒൻപത് വർഷമായി ജോലി ചെയ്യുന്ന മുസ്തഫ ഹെർഫിയുടെ ഖമീസ് മുഷൈത്ത് ബ്രാഞ്ചിലേക്ക് റിയാദിൽ നിന്ന് ലോഡുമായി വരുന്ന വഴി വാദി ബിൻ അശ്ഫൽ സലീലിൽ ഭക്ഷണം കഴിച്ചതിന് ശേഷം  റോഡ് മുറിച്ചു കടക്കുമ്പോൾ എതിർ ദിശയിൽ നിന്നു വന്ന വാഹനമിടിച്ചാണ് അപകടം സംഭവിച്ചത്. സംഭവസ്ഥലത്ത് തന്നെ മരിച്ചു. കെ.എം.സി.സി ലീഗൽ സെൽ ചെയർമാൻ ഇബ്രാഹിം പട്ടാമ്പി നടപടികൾ പൂർത്തിയാക്കി. ഭാര്യ മുബീന. മക്കൾ - ഫഹ്മിദ നദ ,മുഹമ്മദ് ഫംനാദ്. ഉമ്മ കദീജ സഹോദരങ്ങൾ - അബ്ദുൽ റസാഖ്,സമീറ, സാബിറ.

Read also: യുഎഇയില്‍ 11-ാം നിലയില്‍ നിന്ന് താഴെ വീണ് പ്രവാസി മരിച്ചു; ഒപ്പം താമസിച്ചിരുന്നവരെ ചോദ്യം ചെയ്യുന്നു

click me!