പ്രവാസി മലയാളി യുവാവ് താമസ സ്ഥലത്ത് മരിച്ചു

Published : Aug 08, 2022, 02:04 PM IST
പ്രവാസി മലയാളി യുവാവ് താമസ സ്ഥലത്ത് മരിച്ചു

Synopsis

പത്ത് മാസം മുമ്പാണ്  മുഹമ്മദ് അല്‍ഫാസ് ഗള്‍ഫില്‍ എത്തിയത്. മുറിയില്‍ ഒപ്പം താമസിച്ചിരുന്നവര്‍ പുലര്‍ച്ചെ നോക്കിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

അബുദാബി: മലയാളി യുവാവ് യുഎഇയിലെ താമസ സ്ഥലത്ത് മരിച്ചു. മലപ്പുറം വളാഞ്ചേരി ഇരിമ്പിളിയം കോലത്തുപറമ്പില്‍ വീട്ടില്‍ അബ്‍ദുല്‍ കരീം - ഖദിയമ്മ കുട്ടി ദമ്പതികളുടെ മകന്‍ മുഹമ്മദ് അല്‍ഫാസ് (24) ആണ് അബുദാബിയില്‍ മരിച്ചത്. മുസഫയിലെ ഒരു ഫുഡ് സ്റ്റഫ് സ്ഥാപനത്തില്‍ സ്റ്റോര്‍ കീപ്പറായി ജോലി ചെയ്‍തിരുന്ന അദ്ദേഹത്തെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

പത്ത് മാസം മുമ്പാണ്  മുഹമ്മദ് അല്‍ഫാസ് ഗള്‍ഫില്‍ എത്തിയത്. മുറിയില്‍ ഒപ്പം താമസിച്ചിരുന്നവര്‍ പുലര്‍ച്ചെ നോക്കിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.  ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് നിഗമനം. പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. മൃതദേഹം ആദ്യം ആശുപത്രിയിലേക്കും അവിടെ നിന്ന് പിന്നീട് ബനിയാസ് മോര്‍ച്ചറിയിലേക്കും മാറ്റുകയായിരുന്നു. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം തിങ്കളാഴ്ച നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

Read also: റോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനമിടിച്ച് പ്രവാസി മരിച്ചു

ആശുപത്രിയിൽ ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു
റിയാദ്: സൗദി അറേബ്യയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന പ്രവാസി മലയാളി നിര്യാതനായി. മലപ്പുറം പെരിന്തൽമണ്ണ, പുലാമന്തോൾ, ചെമ്മലശ്ശേരി സ്വദേശി ജാഫർ കൊണ്ടത്തൊടി (43) ആണ് റിയാദിലെ ഫാമിലി കെയർ ആശുപത്രിയിൽ മരിച്ചത്. പിതാവ്: പരേതനായ വീരാൻ, മാതാവ്: ഫാത്തിമ, ഭാര്യ: ആസിയ, മക്കൾ: ഷംന, ജാസിറ, ജാബിർ. 

മൃതദേഹം റിയാദിൽ ഖബറടക്കുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തീകരിക്കാൻ റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫയർ വിങ് ചെയർമാൻ റഫീഖ് പുല്ലൂർ, ഷെബീർ കളത്തിൽ, ജാഫർ ഹുദവി, സക്കിർ താഴെക്കോട്, പെരിന്തൽമണ്ണ മണ്ഡലം ഭാരവാഹികളായ മജീദ് മണ്ണാർമല, കമറു പെരിന്തൽമണ്ണ എന്നിവർ രംഗത്തുണ്ട്. 

Read also: പ്രവാസി മലയാളി ഹൃദയാഘാതത്തെ തുടര്‍ന്ന് നിര്യാതനായി

താമസ സ്ഥലത്തുവെച്ച് ഹൃദയാഘാതം; പ്രവാസി മലയാളി നിര്യാതനായി
റിയാദ്: പ്രവാസി മലയാളി സൗദി അറേബ്യയിലെ മദീനയിൽ ഹൃദയാഘാതം മൂലം നിര്യാതനായി. മലപ്പുറം താനൂർ ചീരാൻ കടപ്പുറം പെട്രോൾ പമ്പിന് കിഴക്കുവശം താമസിക്കുന്ന പരേതനായ ആസിയാന്റെ പുരക്കൽ മുഹമ്മദിന്റെ മകൻ ആലി കുട്ടി  (47) ആണ് മരിച്ചത്. ബുധനാഴ്ച പുലർച്ചെ അഞ്ചിന് താമസസ്ഥലമായ മദീനയിലെ ഫൈസലിയയിൽ വെച്ചാണ് മരണം സംഭവിച്ചത്. 

ആറുമാസം മുമ്പാണ് ആലി കുട്ടി നാട്ടിൽ നിന്നും അവധി കഴിഞ്ഞ് തിരിച്ചെത്തിയത്. കഴിഞ്ഞ 12 വർഷത്തോളമായി ഹൗസ് ഡ്രൈവർ വിസയിൽ സൗദി അറേബ്യയില്‍ ജോലി ചെയ്തുവരികയാണ്. മാതാവ് - നഫീസ, ഭാര്യ - നസീറ, സഹോദരങ്ങൾ - കുഞ്ഞുമോൻ, ലത്തീഫ്, ബഷീർ. 

Read also: സൗദി അറേബ്യയില്‍ കാറുകൾ കൂട്ടിയിടിച്ച് ആറ് പേര്‍ മരിച്ചു; രണ്ട് കുട്ടികള്‍ക്ക് പരിക്ക്

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ആകാശത്തും കേരളത്തിന് അവഗണന! ദുബായിൽ നിന്ന് കേരളത്തിലേക്കുള്ള ഏക എയർ ഇന്ത്യ സർവീസ് അവസാനിപ്പിക്കാൻ നീക്കം, പകരം എയർ ഇന്ത്യ എക്സ്രസ്സ്
ബിഗ് ടിക്കറ്റ് 2025-ൽ നൽകിയത് 299 മില്യൺ ദിർഹത്തിന്റെ സമ്മാനങ്ങൾ