വിസിറ്റ് വിസയില്‍ ഒരു മാസം മുമ്പെത്തിയ യുവാവ് ഹൃദയാഘാതം മൂലം മരിച്ചു

Published : Jan 30, 2023, 09:51 PM IST
വിസിറ്റ് വിസയില്‍ ഒരു മാസം മുമ്പെത്തിയ യുവാവ് ഹൃദയാഘാതം മൂലം മരിച്ചു

Synopsis

മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികള്‍ സ്വീകരിച്ചുവരുന്നു.

മനാമ: മലയാളി യുവാവ് ബഹ്റൈനില്‍ ഹൃദയാഘാതം മൂലം മരിച്ചു. വയനാട് സുല്‍ത്താന്‍ ബത്തേരി ചീരാല്‍ കാപ്പില്‍ കേശവന്റെയും സുഭാഷിണിയുടെയും മകന്‍ സച്ചിന്‍ (27) ആണ് മരിച്ചത്. ഒരു മാസം മുമ്പാണ് അദ്ദേഹം സന്ദര്‍ശക വിസയില്‍ ബഹ്റൈനില്‍ എത്തിയത്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികള്‍ സ്വീകരിച്ചുവരുന്നു.

Read also: ഫുട്‍ബോള്‍ കളിക്കാന്‍ തയ്യാറാടുക്കുന്നതിനിടെ പ്രവാസി യുവാവ് കുഴഞ്ഞുവീണ് മരിച്ചു

പ്രവാസി മലയാളി മക്കയില്‍ ഹൃദയാഘാതം മൂലം മരിച്ചു
​​​​​​​റിയാദ്: ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മക്കയിൽ നിര്യാതനായി. കാളമ്പാടി സ്വദേശി അബ്ബാസ് ഫൈസി (55) ആണ് മരിച്ചത്. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ മുൻ പ്രസിഡന്റ് കാളമ്പാടി മുഹമ്മദ് മുസ്ലിയാരുടെ മകനാണ്. 30 വർഷത്തോളമായി സൗദിയിൽ പ്രവാസിയായ ഇദ്ദേഹം മക്ക ശറാഇയയിൽ പച്ചക്കറി കടയിൽ ജീവനക്കാരനായിരുന്നു. ഒരു വർഷം മുമ്പാണ് നാട്ടിൽ അവധിക്ക് പോയി തിരിച്ചെത്തിയത്. ഭാര്യ - ഹഫ്‌സത്ത്. നാലു മക്കളുണ്ട്. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം മക്കയിൽ ഖബറടക്കും.

Read also: റോഡ് മുറിച്ച് കടക്കുന്നതിനിടെ പൊലീസ് വാഹനമിടിച്ചു; ഇന്ത്യൻ വിദ്യാർഥിനിക്ക് യുഎസിൽ ദാരുണാന്ത്യം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വിസ ലഭിക്കാൻ ഏജൻസിക്ക് പണം നൽകി, ഒമാനിലെത്തിയപ്പോൾ പാസ്പോർട്ട് കൈക്കലാക്കി ചൂഷണം, ഹേമന്ദിനും ജൈഫറിനും തുണയായി പ്രവാസി ലീഗൽ സെൽ
ഖത്തറിൽ റോബോടാക്സി പരീക്ഷണം, പൊതുജനങ്ങൾക്ക് യാത്ര ചെയ്യാൻ അവസരം