വിവാഹം നിശ്ചയം കഴിഞ്ഞ ശേഷം പത്ത് ദിവസം മുമ്പാണ് ആഷിഖ് യുഎഇയില്‍ തിരിച്ചെത്തിയത്. 

റാസല്‍ഖൈമ: മലയാളി യുവാവ് യുഎഇയില്‍ കുഴഞ്ഞുവീണ് മരിച്ചു. മലപ്പുറം നിലമ്പൂര്‍ വടപുരം ചിറ്റങ്ങാടന്‍ വീട്ടില്‍ മൂസക്കുട്ടിയുടെയും സോഫിയയുടെയും മകന്‍ ആഷിഖ് (24) ആണ് റാസല്‍ഖൈമയില്‍ മരിച്ചത്. ഞായറാഴ്ച വൈകുന്നേരമായിരുന്നു സംഭവം.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അല്‍ ഗൈലിലെ ടര്‍ഫില്‍ വൈകുന്നേരം കളിക്കാന്‍ ഇറങ്ങുന്നതിന് മുമ്പ് ക്ഷീണം തോന്നിയ ആഷിഖ് ഗ്രൗണ്ടിന് സമീപം ഇരുന്ന് വിശ്രമിച്ചു. ചെറിയ അസ്വസ്ഥതയാണെന്ന് കരുതിയിരുന്നെങ്കിലും പിന്നീട് കുഴഞ്ഞുവീഴുകയായിരുന്നുവെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

വിവാഹം നിശ്ചയം കഴിഞ്ഞ ശേഷം പത്ത് ദിവസം മുമ്പാണ് ആഷിഖ് യുഎഇയില്‍ തിരിച്ചെത്തിയത്. മൃതദേഹം ദെയ്‍ത് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്നു. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.

Read also:  12 വർഷമായി നാട്ടിൽ പോകാന്‍ കഴിയാതിരുന്ന പ്രവാസി മലയാളിക്ക് ഒടുവില്‍ മടങ്ങാനായത് ജീവനറ്റ ശരീരമായി

പ്രവാസി മലയാളി മക്കയില്‍ ഹൃദയാഘാതം മൂലം മരിച്ചു
റിയാദ്: ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മക്കയിൽ നിര്യാതനായി. കാളമ്പാടി സ്വദേശി അബ്ബാസ് ഫൈസി (55) ആണ് മരിച്ചത്. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ മുൻ പ്രസിഡന്റ് കാളമ്പാടി മുഹമ്മദ് മുസ്ലിയാരുടെ മകനാണ്. 30 വർഷത്തോളമായി സൗദിയിൽ പ്രവാസിയായ ഇദ്ദേഹം മക്ക ശറാഇയയിൽ പച്ചക്കറി കടയിൽ ജീവനക്കാരനായിരുന്നു. ഒരു വർഷം മുമ്പാണ് നാട്ടിൽ അവധിക്ക് പോയി തിരിച്ചെത്തിയത്. ഭാര്യ - ഹഫ്‌സത്ത്. നാലു മക്കളുണ്ട്. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം മക്കയിൽ ഖബറടക്കും.

Read also: റോഡ് മുറിച്ച് കടക്കുന്നതിനിടെ പൊലീസ് വാഹനമിടിച്ചു; ഇന്ത്യൻ വിദ്യാർഥിനിക്ക് യുഎസിൽ ദാരുണാന്ത്യം