
റിയാദ്: ഇൻഡിഗോ വിമാന കമ്പനി നിർത്തിവെച്ചിരുന്ന ജിദ്ദ - കോഴിക്കോട്, ദമ്മാം - കോഴിക്കോട് നേരിട്ടുള്ള സർവീസുകൾ പുനഃരാരംഭിക്കുന്നു. വരുന്ന മാർച്ച് 26 മുതൽ ഇരു വിമാനത്താവളങ്ങളിൽ നിന്നും സർവിസുകൾ ആരംഭിക്കും. ഇതിനായുള്ള ടിക്കറ്റുകൾ കമ്പനിയുടെ വെബ്‍സൈറ്റിലും ട്രാവൽ ഏജൻസികളിലും ഇതിനോടകം ലഭ്യമായിട്ടുണ്ട്.
ജിദ്ദയിൽ നിന്നും എല്ലാ ദിവസവും രാത്രി 12.40 ന് പുറപ്പെടുന്ന വിമാനം രാവിലെ ഒമ്പതിന് കോഴിക്കോട്ടെത്തും. തിരിച്ച് രാത്രി 8.30ന് കോഴിക്കോട്ട് നിന്നും പുറപ്പെടുന്ന വിമാനം രാത്രി 11.30ന് ജിദ്ദയിലിറങ്ങും. ദമ്മാമിൽ നിന്നും രാവിലെ 11.40നാണ് സർവീസ്. വൈകീട്ട് 6.50ന് കോഴിക്കോട്ടെത്തും. കോഴിക്കോട്-ദമ്മാം സർവീസ് രാവിലെ 8.40 നാണ്. രാവിലെ 10.40 ന് ദമ്മാമിലിറങ്ങും.
നേരത്തെ ഈ സെക്ടറുകളിൽ സർവീസ് നടത്തിയിരുന്ന ഇൻഡിഗോ പിന്നീട് സർവീസുകൾ നിർത്തിവെച്ചിരിക്കുകയായിരുന്നു. ജിദ്ദയിലും പരിസര പ്രദേശങ്ങളിലുമുള്ള പ്രവാസികൾക്ക് ഏറെ ഉപകാരപ്പെടുന്ന രീതിയിലാണ് പുതുതായി പ്രഖ്യാപിച്ചിരിക്കുന്ന ഇൻഡിഗോ സർവീസുകളുട സമയക്രമം. ജിദ്ദയിൽ നിന്നും കോഴിക്കോട് നിന്നും സർവീസുകൾ രാത്രി പുറപ്പെടുന്നതായതുകൊണ്ട് അവധിക്ക് പോവുന്ന പ്രവാസികൾക്ക് അവരുടെ അവധി ദിനങ്ങൾ യാത്രക്ക് വേണ്ടി നഷ്ടപ്പെടുകയില്ല എന്നതാണ് ഏറെ ഉപകാരപ്രദം. ഉംറ യാത്രക്കാരുടെ ആധിക്യം കാരണം പ്രവാസികൾക്ക് ജിദ്ദയിൽ നിന്നും കോഴിക്കോട്ടേക്കും തിരിച്ചും യാത്ര ചെയ്യുന്നതിന് നേരിടുന്ന പ്രയാസങ്ങൾക്ക് ഒരു പരിധിവരെ ഇൻഡിഗോയുടെ പുതിയ നേരിട്ടുള്ള സർവിസുകൾ പരിഹാരമാവും.
Read also: ഫുട്‍ബോള്‍ കളിക്കാന്‍ തയ്യാറാടുക്കുന്നതിനിടെ പ്രവാസി യുവാവ് കുഴഞ്ഞുവീണ് മരിച്ചു
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ