
റിയാദ്: ദമ്മാമിൽ നിന്ന് ഒരു മാസത്തെ അവധിക്കായി നാട്ടിലേക്ക് പോയ യുവാവ് ഹൃദയാഘാതം മൂലം മരണപ്പെട്ടു. തൃശൂർ ചാലക്കുടി മോതിരക്കണ്ണി സ്വദേശി കുഴുവേലി വീട്ടിൽ ജെൻറി ജേക്കബ് (27) ആണ് മരണപ്പെട്ടത്. ദമ്മാമിലെ എം.ടി എന്റർപ്രൈസസ് കമ്പനിയിൽ ഇൻസ്ട്രുമെന്റ് ടെക്നിഷ്യൻ ആയിരുന്നു. ഒരാഴ്ച മുൻപാണ് അവധിക്ക് നാട്ടിൽ പോയത്.
ജേക്കബ്- ജാൻസി ദമ്പതികളുടെ മകനാണ്. സഹോദരൻ - ജെയിൻ. ബദ്ർ ഫുട്‌ബോൾ ക്ലബ്ബിലെയും ദമാം റൈസിംഗ് സ്റ്റാർസ് ക്രിക്കറ്റ് ക്ലബ്ബിലെയും സജീവ അംഗം ആയിരുന്നു. ദമാമിലെ കായിക മേഖലയിൽ സജീവമായിരുന്ന ഇദ്ദേഹത്തിന്റെ പെട്ടന്നുള്ള വിയോഗം സുഹൃത്തുക്കൾക്കിടയിൽ ഉൾക്കൊള്ളാനാവാത്ത വിധം വേദനയാണ് ഉണ്ടാക്കിയത്.
Read also: പ്രവാസി മലയാളി ജോലിക്കിടെ കുഴഞ്ഞുവീണ് മരിച്ചു
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam