വെയർഹൗസിനോട് അനുബന്ധിച്ചുള്ള ടോയ്‌ലറ്റിലേക്ക് പോകുന്നതിനിടെ വഴിയില്‍ കുഴഞ്ഞുവീഴുകയായിരുന്നു. സഹപ്രവർത്തകർ അടുത്ത് എത്തുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു. പോലീസെത്തി മൃതദേഹം സബിയ ജനറല്‍ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

റിയാദ്: സൗദി അറേബ്യയില്‍ ജോലിക്കിടെ മലയാഴി കുഴഞ്ഞുവീണ് മരിച്ചു. കൊല്ലം കിളികൊല്ലൂര്‍ ടി.കെ.എം കോളജ് വാർഡില്‍ ചാമവിള വീട്ടില്‍ ഷാഹുല്‍ ഹമീദിന്റെ മകന്‍ നജീം ഷാഹുല്‍ ഹമീദാണ് (52) മരിച്ചത്. തെക്കുപടിഞ്ഞാറൻ സൗദിയിൽ ജീസാന് സമീപം സബിയയില്‍ ആയിരുന്നു അന്ത്യം.

ബിൻസാഗര്‍ കമ്പനിയുടെ ജിസാന്‍ ശാഖക്ക് കീഴിൽ സബിയ ഡിപ്പോയിൽ സ്‌റ്റോർ കീപ്പറായിരുന്നു. വെയർഹൗസിനോട് അനുബന്ധിച്ചുള്ള ടോയ്‌ലറ്റിലേക്ക് പോകുന്നതിനിടെ വഴിയില്‍ കുഴഞ്ഞുവീഴുകയായിരുന്നു. സഹപ്രവർത്തകർ അടുത്ത് എത്തുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു. പോലീസെത്തി മൃതദേഹം സബിയ ജനറല്‍ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

26 വർഷമായി സബിയയില്‍ ജോലി ചെയ്യുന്ന നജീം ഒരു വർഷം മുമ്പാണ് അവസാനമായി നാട്ടില്‍ പോയി മടങ്ങിയത്. വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമാണ്. ഹവ്വാ ഉമ്മയാണ് മാതാവ്. ജീസാൻ ആർട്ട് ലവേഴ്സ് അസോസിയേഷൻ (ജല) അംഗമായിരുന്നു. ‘ജല’ കേന്ദ്ര കമ്മിറ്റി അദ്ദേഹത്തിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി.

Read also: കുഴഞ്ഞു വീണതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന പ്രവാസി യുവാവ് മരിച്ചു

പ്രവാസി മലയാളി വാഹനാപകടത്തിൽ മരിച്ചു

റിയാദ്: വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. മലപ്പുറം തിരൂർ പറവണ്ണ കമ്മക്കനകത്ത് മുഹമ്മദ് കുട്ടിയുടേയും കദീജയുടേയും മകൻ മുസ്തഫ (45) ആണ് മരിച്ചത്. ഹെർഫി ബ്രോസ്റ്റ് കമ്പനിയിൽ ട്രൈലർ ഡ്രൈവറായി ജോലി ചെയ്യുന്ന ഇദ്ദേഹം റിയാദിൽനിന്നും ലോഡുമായി ഖമീസ് മുശൈത്തിലേക്ക് വരുമ്പോൾ വാദി ബിൻ അസ്ഫൽ - ബീഷ പാലത്തിന് സമീപം ഞായറാഴ്ച വൈകീട്ടായിരുന്നു അപകടം.

അവിടെ വാഹനം നിർത്തി അടുത്ത റസ്റ്റോറൻറിൽ നിന്ന് ഭക്ഷണം കഴിച്ചു തിരിച്ചു വരുമ്പോള്‍ എതിർദിശയിൽ നിന്നും വന്ന പിക്കപ്പ് ഇടിക്കുകയായിരുന്നു. സംഭവസ്ഥലത്ത് തന്നെ മരണം സംഭവിച്ചു. ഖമീസ് മദനി ആശുപത്രി മോർച്ചറിയിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. തുടർ നടപടികൾ കമ്പനി എരിയ സൂപ്പർവൈസർ ഫിറോസ് വട്ടപ്പറമ്പിലിെൻറ നേതൃത്വത്തിൽ നടപടിക്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. ഒമ്പത് വർഷത്തോളമായി ഹെർഫിയിൽ ജോലി ചെയ്യുന്നു. മുബീനയാണ് ഭാര്യ. മക്കൾ: ഫഹ്മിദ നദ, മുഹമ്മദ് ഫംനാദ്. സഹോദരങ്ങൾ: അബ്ദുൽ റസാഖ്, സാബിറ, സമീറ.

Read More -  സന്ദര്‍ശക വിസയിലെത്തിയ പ്രവാസി മലയാളി മരിച്ചു