
റിയാദ്: സൗദി അറേബ്യയിൽ രാവിലെ നടക്കാനിറങ്ങിയ മലയാളി കുഴഞ്ഞുവീണു, കൂടെയുള്ളവർ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തിരുവനന്തപുരം നെയ്യാറ്റിൻകര, കാരക്കോണം, സ്വദേശി ജെ. അരുൺ കുമാർ (48) ആണ് കിഴക്കൻ പ്രവിശ്യയിലെ അൽഖോബാറിൽ മരിച്ചത്. അൽഖോബാർ കോർണിഷിൽ സഹപ്രവർത്തകരൊടൊപ്പമുള്ള നടത്തത്തിനിടെ കുഴഞ്ഞുവീഴുകയായിരുന്നു.
ഒപ്പമുണ്ടായിരുന്നുവർ ഉടൻ തന്നെ തൊട്ടടുത്തുള്ള അൽഖോബാർ അൽമന ആശുപത്രിയിലെ അടിയന്തര വിഭാഗത്തിലെത്തിച്ചു ചികിത്സ നൽകിയെങ്കിലും ഹൃദയാഘാതം മരിക്കുകയായിരുന്നു. ദമ്മാമിൽ എൽ ആൻഡ് ടി കമ്പനിയുടെ അക്കൗണ്ട്സ് വിഭാഗത്തിൽ ജീവനക്കാരനാണ്. ഭാര്യ: ദിവ്യ അരുൺ, മക്കൾ: റിഷ്വന്ത്, റിഷ്മിക (ദമ്മാം ഇന്ത്യൻ സ്കൂൾ വിദ്യാർഥികൾ). കുടുംബം ദമ്മാമിൽ ഉണ്ട്. മൃതദേഹം അൽമന ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു. നിയമനടപടികൾ പൂർത്തീകരിക്കുന്നതിനും മരണാനന്തര സഹായങ്ങൾക്കും മൃതദേഹം നാട്ടിലെത്തിക്കുന്നതിനുമായി തിരുവനന്തപുരം പ്രവാസി അസോസിയേഷൻ (ട്രിപ) രംഗത്തുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam