ന്യുമോണിയ ബാധിച്ച് ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു

By Web TeamFirst Published Jul 26, 2021, 9:20 PM IST
Highlights

സലാലയിൽ ടെലിറെസ്റ്റോറന്റ് പാർട്ണർ ആയി ജോലി ചെയ്യുകയായിരുന്നു റഹീസ്. 

മസ്‍കത്ത്: ന്യുമോണിയ ബാധിച്ച് ഒമാനില്‍ ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു. കണ്ണൂർ മട്ടന്നൂർ സ്വദേശി കൊട്ടാരത്തിൽ റഹീസ് (38) ആണ് സലാലയിൽ മരിച്ചത്. മട്ടന്നൂർ മെരുവമ്പായി മൂന്നാം പീടിക  ഷഫീനാസിൽ  ലത്തിഫിന്റെയും ഖദിജയുടെയും മകനാണ്.

സലാലയിൽ ടെലിറെസ്റ്റോറന്റ് പാർട്ണർ ആയി ജോലി ചെയ്യുകയായിരുന്നു റഹീസ്. ഭാര്യ തസ്‍നിയ. നദ്വ ഫാത്തിമ, മുഹമ്മദ്‌ റിദാൻ, അഹമ്മദ് ലുയാ എന്നിവർ മക്കളാണ്.  കഴിഞ്ഞ കുറെ ദിവസങ്ങളായി സലാല സുൽത്താൻ ഖബൂസ് ഹോസ്‍പിറ്റലിൽ ന്യുമോണിയ ബാധിച്ച് ചികിത്സയിലായിരുന്നു. മൃതദേഹം കൊവിഡ് നടപടിക്രമങ്ങൾ പാലിച്ച് ഒമാനിൽ ഖബറടക്കും.

click me!