സൗദി അറേബ്യയിൽ കൊവിഡ് മുക്തരുടെ എണ്ണം അഞ്ച് ലക്ഷം കവിഞ്ഞു

By Web TeamFirst Published Jul 26, 2021, 8:34 PM IST
Highlights

ഇതോടെ ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട കൊവിഡ് കേസുകളുടെ ആകെ എണ്ണം 519,395 ആയി. ഇന്ന് രാജ്യത്ത് വിവിധ ഭാഗങ്ങളിലായി 12 മരണം കൂടി കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. 

റിയാദ്: സൗദി അറേബ്യയിൽ കൊവിഡ് ബാധയിൽ നിന്ന് മുക്തി നേടിയവരുടെ എണ്ണം അഞ്ച് ലക്ഷം കവിഞ്ഞു. ഇന്ന് 1,299 പേർ കൂടി സുഖം പ്രാപിച്ചതോടെ ആകെ രോഗമുക്തരുടെ എണ്ണം 5,00428 ആയി ഉയർന്നു. അതെസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി 1,252 പേർക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചെന്ന് സൗദി ആരോഗ്യമന്ത്രാലയം വാർത്താക്കുറിപ്പിൽ അറിയിച്ചു. 

ഇതോടെ ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട കൊവിഡ് കേസുകളുടെ ആകെ എണ്ണം 519,395 ആയി. ഇന്ന് രാജ്യത്ത് വിവിധ ഭാഗങ്ങളിലായി 12 മരണം കൂടി കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ആകെ മരണസംഖ്യ 8,167 ആയി ഉയർന്നു. രാജ്യമാകെ ഇന്ന് 90,510 കൊവിഡ് പരിശോധനകളാണ് നടത്തിയത്. രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്നവരുടെ ആകെ എണ്ണം 10,788 ആയി. ഇതിൽ 1,424 പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. 

രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 96.3 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു. വിവിധ പ്രവിശ്യകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: മക്ക 316, റിയാദ് 265, കിഴക്കൻ പ്രവിശ്യ 169, അസീർ 145, അൽഖസീം 81, ജീസാൻ 69, മദീന 62, ഹായിൽ 61, നജ്റാൻ 43, അൽബാഹ 20, തബൂക്ക് 12, വടക്കൻ അതിർത്തി മേഖല 6, അൽജൗഫ് 3. കൊവിഡിനെതിരായ പ്രതിരോധ കുത്തിവെപ്പ് 24,745,588 ഡോസായി. 

click me!