ജോലിസ്ഥലത്തുണ്ടായ അപകടത്തിൽ പ്രവാസി മലയാളി യുവാവ് മരിച്ചു

Published : Nov 21, 2023, 10:24 AM IST
ജോലിസ്ഥലത്തുണ്ടായ അപകടത്തിൽ പ്രവാസി മലയാളി യുവാവ് മരിച്ചു

Synopsis

ജിദ്ദ നഗര പ്രാന്തത്തിലെ അൽഖുംറയിൽ ഒരു സ്വകാര്യ നിർമാണ കമ്പനിയിൽ ജീവനക്കാരനായിരുന്നു റിയാസ്.

റിയാദ്: സൗദി അറേബ്യയില്‍ ജോലി സ്ഥലത്തുണ്ടായ അപകടത്തിൽ പ്രവാസി മലയാളി യുവാവ് മരിച്ചു. മലപ്പുറം പെരിന്തൽമണ്ണ ആലിപ്പറമ്പ് പഞ്ചായത്തിലെ തൂത തെക്കേപ്പുറം സ്വദേശി നീലയാണിക്കൽ റിയാസ് (34) ആണ് മരിച്ചത്. ജിദ്ദ നഗര പ്രാന്തത്തിലെ അൽഖുംറയിൽ ഒരു സ്വകാര്യ നിർമാണ കമ്പനിയിൽ ജീവനക്കാരനായിരുന്നു റിയാസ്. നടപടിക്രമങ്ങൾ പൂർത്തിയാക്കാനുള്ള സഹായത്തിന് ജിദ്ദ കെ.എം.സി.സി വെൽഫെയർ വിംഗ് രംഗത്തുണ്ട്.

Read Also - ഫുട്ബോള്‍ കളിക്കിടെ കുഴഞ്ഞുവീണ പ്രവാസി മലയാളി മരിച്ചു

അനധികൃതമായി വിറക് വിൽപന; ഏഴു പ്രവാസികള്‍ പേര്‍ പിടിയിൽ, കടുത്ത ശിക്ഷയും നാടുകടത്തലും

റിയാദ്: സൗദി അറേബ്യയില്‍ അനധികൃതമായി വിറകും കരി ഉൽപന്നങ്ങളും വിൽപന നടത്തിയ ഏഴ് വിദേശികള്‍ പിടിയിലായി. രാജ്യം ശൈത്യത്തിലേക്ക് കടന്നതോടെ പരിസ്ഥിതി ജല, കാർഷിക മന്ത്രാലയം പരിശോധന ശക്തമാക്കിയിരിക്കുകയാണ്. അനുമതിയില്ലാതെ മരം മുറിക്കുന്നതും വിറക് ഉൽപാദിപ്പിക്കുന്നതും വിപണനം ചെയ്യുന്നതും സൗദിയില്‍ കടുത്ത ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. പാരിസ്ഥിതിക നിയമ ലംഘനങ്ങള്‍ തടയുന്നതിന് പരിശോധന ശക്തമാക്കിയിരിക്കുകയാണ് സൗദി പരിസ്ഥിതി ജല കൃഷി മന്ത്രാലയം.

രാജ്യം ശൈത്യത്തിലേക്ക് കടന്നതോടെ അനധികൃതമായി മരം മുറിക്കുന്നതും വിറക് ഉൽപാദിപ്പിക്കുന്നതും വിപണനം നടത്തുന്നതും കർശനമായി വിലക്കിയിട്ടുണ്ട്. മക്ക പ്രവിശ്യയില്‍ നടത്തിയ പരിശോധനയിലാണ് വിദേശികള്‍ പിടിയിലായതായി മന്ത്രാലയം വെളിപ്പെടുത്തിയത്. നാല് സുഡാന്‍ പൗരന്മാരും മൂന്ന് ഈജിപ്ഷ്യന്‍ സ്വദേശികളുമാണ് അറസ്റ്റിലായത്. ഇവരില്‍ നിന്നും 115 ക്യുബിക് മീറ്ററിലധികം പ്രാദേശിക വിറകും കരിയും പിടിച്ചെടുത്തു. 

തുടര്‍ നടപടിക്കായി ഇവരെ പബ്ലിക് പ്രൊസിക്യൂഷന് കൈമാറി. ഇത്തരം നിയമ ലംഘനങ്ങൾക്ക് സൗദിയില്‍ കടുത്ത ശിക്ഷയും പിഴയുമാണ് ലഭിക്കുക. വിറക് ഉൽപന്നങ്ങൾക്ക് ക്യുബിക് മീറ്ററിന് 16,000 റിയാല്‍ വീതം പിഴ ചുമത്തും. ഒപ്പം ജയില്‍ ശിക്ഷയും. വിദേശിയാണെങ്കില്‍ നാടു കടത്തുകയും ചെയ്യും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

ബിഗ് ടിക്കറ്റ് റേസ് വീക്കെൻഡിൽ നൽകിയത് 560,000 ദിർഹം സമ്മാനം
രഹസ്യ വിവരം ലഭിച്ചു, താമസസ്ഥലത്ത് റെയ്ഡ്; പിടിച്ചെടുത്തത് ഹെറോയിനും മെത്താംഫെറ്റാമൈനും ഉൾപ്പെടെ ഏഴ് കിലോ ലഹരിമരുന്ന്