
ദുബൈ: പ്രവാസി മലയാളി ദുബൈയില്‍ മരിച്ചു. എടവണ്ണ അയിന്തൂർ ചെമ്മല ഷിഹാബുദ്ദീൻ(46) ആണ് ഹൃദയാഘാതം മൂലം മരിച്ചത്. ദുബൈയിൽ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു.
കഴിഞ്ഞ തിങ്കളാഴ്ച്ച രാവിലെ നടക്കാനിറങ്ങിയിരുന്നു. പിന്നീട് സുഹൃത്തുക്കളുടെ റൂമിൽ ഇരിക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ തൊട്ടടുത്ത എമിറേറ്റ്സ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം മരണം സംഭവിച്ചു. ചൊവ്വാഴ്ച നാട്ടിലേക്ക് പോവാൻ ടിക്കറ്റ് എടുത്തിരുന്നു.
ഭാര്യ: റസീന (അരീക്കോട് മൂർക്കനാട്), മക്കൾ: ഫാത്തിമ സിയ (എടവണ്ണ ഐ.ഒ.ഏച്.എസ്.എസ്- പ്ലസ് ടു വിദ്യാർഥിനി), സെല്ല, സഫ, മർവ. പരേതനായ ചെമ്മല മുഹമ്മദിന്റെ മകനാണ്. മാതാവ്: നഫീസ. സഹോദരങ്ങൾ: ചെമ്മല മെഹബൂബ്, ചെമ്മല അസീസ്, ചെമ്മല മൻസൂർ, യാഷിദ്, റജീന അരീക്കോട്, ബുഷ്‌റ കാരക്കുന്ന്, ജസീല മമ്പാട്.
പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു
ദോഹ: ഹൃദയാഘാതത്തെ തുടര്‍ന്ന് മലയാളി ഖത്തറിൽ മരിച്ചു. മലപ്പുറം എടവണ്ണ ഏറനാട് മണ്ഡലത്തിലെ എടവണ്ണ പത്തപ്പിരിയം സ്വദേശി കുറുവന്‍ പുലത്ത് ആസാദിന്‍റെ മകന്‍ കെ പി ഹാഷിഫ് (32) ആണ് മരിച്ചത്.
മദീന ഖലീഫയിലെ താമസസ്ഥലത്ത് വെച്ച് ശനിയാഴ്ച ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഭാര്യ ഷംല ഒന്നര മാസം മുമ്പാണ് ഖത്തറിലെത്തിയത്. ഇരുവരും ഈ മാസം അവസാനം നാട്ടിലേക്ക് മടങ്ങാനുള്ള ഒരുക്കത്തിലായിരുന്നു.
സ്വകാര്യ കമ്പനിയിലെ എച്ച് ആർ വിഭാഗത്തിൽ ജോലി ചെയ്യുകയായിരുന്നു ഹാഷിഫ്. മാതാവ്: മുസൽമ, സഹോദരങ്ങൾ: അസ്കർ ബാബു, അഫ്സൽ, അസ്ലം, അൻഫാസ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam