Asianet News MalayalamAsianet News Malayalam

ഖത്തറില്‍ നാളെ മുതല്‍ ശക്തമായ കാറ്റ്, ചിലയിടങ്ങളിൽ പൊടിക്കാറ്റിനും സാധ്യത; കാലാവസ്ഥ മുന്നറിയിപ്പുമായി അധികൃതർ

ഖത്തര്‍ കാലാവസ്ഥ വകുപ്പ് എക്സ് പ്ലാറ്റ്‍ഫോമിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

strong wind  expected in Qatar this week
Author
First Published May 26, 2024, 5:17 PM IST

ദോഹ: നാളെ മുതല്‍ (തിങ്കളാഴ്ച) ഖത്തറില്‍  ശക്തമായ വടക്കുപടിഞ്ഞാറന്‍ കാറ്റിന് സാധ്യത. ചിലയിടങ്ങളില്‍ പൊടിക്കാറ്റും ശക്തമാകും. നാളെ മുതല്‍ ആരംഭിക്കുന്ന ശക്തമായ കാറ്റ് ഈ ആഴ്ച മുഴുവന്‍ തുടരുമെന്നും ഖത്തര്‍ കാലാവസ്ഥ വകുപ്പ് അറിയിച്ചു. 

ഖത്തര്‍ കാലാവസ്ഥ വകുപ്പ് എക്സ് പ്ലാറ്റ്‍ഫോമിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. സിവില്‍ ഏവിയേഷന്‍ അതോറിറ്റിയും ഇതേ അറിയിപ്പ് നല്‍കിയിട്ടുണ്ട്. മെയ് 27ന് താപനില ഉയരും. ചൂടും പൊടിയും നിറഞ്ഞ കാലാവസ്ഥ തന്നെയായിരിക്കും വരും ദിവസങ്ങളിലും അനുഭവപ്പെടുക. മെയ് 30 വ്യാഴാഴ്ച വരെ ചൂടുള്ള കാലാവസ്ഥ തുടരും. ചിലയിടങ്ങളില്‍ പകല്‍ സമയത്ത് ചൂടേറും. 

Read Also - യുകെയില്‍ നഴ്സുമാര്‍ക്ക് അവസരങ്ങള്‍; വിവിധ ഒഴിവുകളില്‍ റിക്രൂട്ട്മെന്‍റ്, ഇപ്പോള്‍ അപേക്ഷിക്കാം

പുതിയ വിമാന സ‍ർവീസുകൾ പ്രഖ്യാപിച്ച് ആകാശ എയർ

കൊച്ചി: കൊച്ചിയിൽ നിന്ന് ദോഹയിലേക്കും തിരിച്ചും പുതിയ വിമാന സർവീസുകൾ ആരംഭിച്ച് ആകാശ എയര്‍. കൊച്ചിക്കും ദോഹക്കുമിടയില്‍ മുംബൈ വഴി നാല് പ്രതിവാര വണ്‍-സ്‌റ്റോപ്പ് വിമാന സര്‍വീസുകളാണ് ആരംഭിച്ചത്. കഴിഞ്ഞ രണ്ട് ദശാബ്ദങ്ങളില്‍ കൊച്ചിക്കും ദോഹക്കുമിടയില്‍ വിനോദ സഞ്ചാര മേഖലയിലെ മികച്ച സാധ്യതകൾ കൂടി കണക്കിലെടുത്താണ് പുതിയ സർവീസുകൾ. ബിസിനസ്, വിനോദം തുടങ്ങി വിവിധ വിഭാഗങ്ങളിലെ യാത്രക്കാരാണ് ടൂറിസം മേഖലക്ക് ഈ കുതിപ്പ് നല്‍കുന്നത്.

ബുധൻ, വ്യാഴം, ശനി, ഞായർ ദിവസങ്ങളിലാണ് മുംബൈ വഴിയുള്ള കൊച്ചി- ദോഹ വിമാന സര്‍വീസുകള്‍. കൊച്ചിയിൽ നിന്ന്  ബുധൻ, വ്യാഴം, ശനി, ഞായർ ദിവസങ്ങളിൽ ഉച്ചയ്ക്ക് 12.10ന് പുറപ്പെടുന്ന വിമാനം മുംബൈ വഴി കണക്ട് ചെയ്ത് രാത്രി 7.40ന് ദോഹയിൽ എത്തിച്ചേരും. തിരികെ ബുധൻ, വ്യാഴം, ശനി, ഞായർ ദിവസങ്ങളിൽ രാത്രി 8.40ന് ദോഹയിൽ നിന്ന് പുറപ്പെടുന്ന വിമാനം മുംബൈ വഴി കണക്ട് ചെയ്ത് പിറ്റേദിവസം രാവിലെ 11.20നാണ് കൊച്ചിയിൽ എത്തിച്ചേരുക. 

2022 ഓഗസ്റ്റില്‍ ആരംഭിച്ച ആകാശ എയര്‍ 80 ലക്ഷം യാത്രക്കാര്‍ക്ക് സേവനം നല്‍കി കഴിഞ്ഞുവെന്ന് കമ്പനി അറിയിച്ചു. ദോഹ (ഖത്തര്‍), ഛദ്ദ (സൗദി അറേബ്യ), കൊച്ചി, ഡല്‍ഹി, മുംബൈ, അഹമദാബാദ്, ബംഗളൂരു തുടങ്ങി 24 നഗരങ്ങളെ ബന്ധിപ്പിച്ചു കൊണ്ട് നിലവിൽ ആകാശ എയർ വിമാന സര്‍വീസുകള്‍ നടത്തി വരുന്നു. ആകാശ എയറിന്റെ വെബ്‌സൈറ്റിലൂടേയും ആന്‍ഡ്രോയ്ഡ്, ഐ ഒ എസ് ആപ്പുകളിലൂടേയും പ്രമുഖ ട്രാവൽ ഏജന്റുമാരിലൂടെയും (ഒടിഎ) ടിക്കറ്റുകള്‍ ബുക്ക് ചെയ്യാവുന്നതാണെന്ന് കമ്പനി പുറത്തിറക്കിയ അറിയിപ്പിൽ പറയുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Latest Videos
Follow Us:
Download App:
  • android
  • ios