പ്രവാസി മലയാളിയെ സൗദിയിലെ ജോലിസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി

Published : Sep 19, 2026, 02:23 PM IST
riyadh obit

Synopsis

പ്രവാസി മലയാളിയെ സൗദിയിലെ ജോലിസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. കഴിഞ്ഞ 27 വർഷമായി ദമ്മാമിൽ പ്ലംബർ, ഇലക്ട്രീഷ്യൻ ജോലികൾ ചെയ്യുകയായിരുന്നു. മൃതദേഹം നിലവിൽ ദമ്മാം സെൻട്രൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

റിയാദ്: സൗദി കിഴക്കൻ പ്രവിശ്യയിലെ ജോലിസ്ഥലത്ത് മലയാളിയെ മരിച്ചനിലയിൽ കണ്ടെത്തി. കൊല്ലം മൈനാഗപ്പള്ളി വടക്ക് മഠത്തിൽ സുരേഷ് കുമാർ (51) ആണ് ദമ്മാമിൽ മരിച്ചത്. വെള്ളിയാഴ്ച ജുമുഅ നമസ്കാരം കഴിഞ്ഞ് തിരിച്ചെത്തിയ സുഹൃത്തുക്കളാണ് സുരേഷ് കുമാറിനെ മരിച്ചനിലയിൽ കണ്ടത്. കഴിഞ്ഞ 27 വർഷമായി ദമ്മാമിൽ പ്ലംബർ, ഇലക്ട്രീഷ്യൻ ജോലികൾ ചെയ്യുകയായിരുന്നു അദ്ദേഹം.

മൃതദേഹം നിലവിൽ ദമ്മാം സെൻട്രൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ലോക കേരള സഭാംഗം നാസ് വക്കത്തിെൻറ നേതൃത്വത്തിൽ നിയമനടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നു. ഭാര്യ: ജയലക്ഷ്മി. മക്കൾ: പ്രണവ്, പവിത്ര.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'ജനങ്ങൾ വീടുകൾക്കുള്ളിൽ തന്നെ കഴിയണ'മെന്ന് എയർ റെയ്ഡ് മുന്നറിയിപ്പ്; റിയാദിൽ സ്ഫോടന ശബ്ദങ്ങൾ കേട്ടതായി റിപ്പോ‍ർട്ട്
മക്കയിലെയും റിയാദിലെയും ഗവർണർമാരുടെ കാലാവധി നാല് വർഷത്തേക്ക് നീട്ടി സൗദി ഭരണാധികാരിയുടെ ഉത്തരവ്