
റിയാദ്: സൗദിയിലെ തെക്കുപടിഞ്ഞാറൻ പ്രവിശ്യയായ ജിസാനിനടുത്ത് ദർബ് എന്ന സ്ഥലത്ത് പാലക്കാട് സ്വദേശി കുത്തേറ്റു മരിച്ചു. മണ്ണാർക്കാട് ഒന്നാം മൈല് കൂമ്പാറ ചേരിക്കപ്പാടം സ്വദേശി സി.പി അബ്ദുൽ മജീദാണ് (44) കൊല്ലപ്പെട്ടത്.
ഇന്നലെ (ചൊവ്വ) രാത്രി ഒമ്പത് മണിയോടെ ഇദ്ദേഹം ജോലി ചെയ്തിരുന്ന ശീഷ കടയിൽ വെച്ചായിരുന്നു സംഭവം. നേരത്തെ ഇതേ കടയിൽ ജോലി ചെയ്തിരുന്ന ഒരു ബംഗ്ളാദേശി പൗരൻ ജോലി ഉപേക്ഷിച്ചു പോയിരുന്നു. ഇദ്ദേഹം വീണ്ടും തിരിച്ചെത്തി മുൻ ജോലി വേണം എന്നാവശ്യപ്പെട്ടപ്പോൾ ജോലിയില്ലെന്ന് പറഞ്ഞ് തിരിച്ചയച്ചതിനെ തുടർന്നുണ്ടായ വാക്കു തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക വിവരം. സംഭവത്തിൽ പ്രതികളെന്ന് സംശയിക്കുന്ന മൂന്ന് ബംഗ്ളാദേശി പൗരന്മാരിൽ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെ്തിട്ടുണ്ട്.
മൃതദേഹം ദർബ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മകളുടെ വിവാഹവുമായി ബന്ധപ്പെട്ട് നാട്ടിലായിരുന്ന അബ്ദുൽ മജീദ് ഇക്കഴിഞ്ഞ സെപ്തംബർ ഒമ്പതാം തീയ്യതിയാണ് തിരിച്ചെത്തിയത്. പിതാവ്: സി.പി സൈദ് ഹാജി, മാതാവ്: സൈനബ, ഭാര്യ: ഇ.കെ റൈഹാനത്ത്, മക്കൾ: ഫാത്വിമത്തു നാജിയ, മിദ്‌ലാജ്.
Read Also - ഡെലിവറി വാഹനത്തിന് പിന്നിൽ സ്വദേശിയുടെ വാഹനമിടിച്ച് അപകടം; പരിക്കേറ്റ പ്രവാസി മലയാളി മരിച്ചു
ജോലി കഴിഞ്ഞ് ഉറങ്ങാൻ കിടന്നു, രാവിലെ മലയാളി നഴ്സ് മരിച്ച നിലയിൽ; നാട്ടിൽ നിന്നെത്തിയത് മൂന്നാഴ്ച മുമ്പ്
റിയാദ്: മൂന്നാഴ്ച മുമ്പ് നാട്ടിൽനിന്ന് സൗദിയിൽ തിരിച്ചെത്തിയ മലയാളി നഴ്സ് മരിച്ചു. വടക്കുകിഴക്കൻ സൗദിയിലെ ഹഫർ അൽബാത്വിൻ മെറ്റേർണിറ്റി ആൻഡ് ചിൽഡ്രൻ ആശുപത്രിയിലെ സ്റ്റാഫ് നഴ്സായ മലപ്പുറം മേലാറ്റൂർ എടപ്പറ്റ പാതിരിക്കോട് കല്ലംപടി സ്വദേശി മാളിയേക്കൽ റിൻറുമോൾ (28) ആണ് മരിച്ചത്. വിവാഹാലോചനയുമായി ബന്ധപ്പെട്ട് നാട്ടിൽ അവധിക്ക് പോയ റിൻറു മോൾ നവംബർ 13 നാണ് തിരിച്ചുവന്നത്.
ജോലി കഴിഞ്ഞ ശേഷം റൂമിലെത്തിയ റിൻറു ഉറങ്ങാൻ കിടന്നതായിരുന്നു. രാവിലെ എഴുന്നേൽക്കാത്തതിനെ തുടർന്ന് നോക്കിയപ്പോഴാണ് മരിച്ച നിലയിൽ കാണപ്പെട്ടതെന്ന് കൂടെയുള്ളവർ അറിയിച്ചതായി ബന്ധുക്കൾ പറഞ്ഞു. പിതാവ്: മാളിയേക്കൽ ജോസ് വർഗീസ്. മാതാവ്: മേരിക്കുട്ടി. സഹോദരൻ: റോബിൻ ജോസ്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം ആരംഭിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ