
സലാല: മലയാളി വനിത ഒമാനില്‍ നിര്യാതയായി. കോട്ടയം ചങ്ങനാശ്ശേരി കറുകച്ചാൽ നെടുംകുന്നം മിനി മന്ദിരത്തിൽ സി.എം ബാലകൃഷ്ണന്റെ ഭാര്യ സൈമ ബാലകൃഷ്ണൻ (52) ആണ് ഒമാനിലെ സലാലയിൽ ഹ്യദയാഘാതം മൂലം മരണപ്പെട്ടത്.
കഴിഞ്ഞ പന്ത്രണ്ട് വർഷത്തോളമായി ഭർത്താവ് ബാലക്രഷ്ണനോടൊപ്പം സലാലയിലുണ്ടായിരുന്ന സൈമക്ക് ബുധ്നാഴ്ച ഉച്ചയോടെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു. പിതാവ് - പരമേശ്വരൻ നായർ. മാതാവ് - ജഗദമ്മ. മക്കൾ - ഗോകുൽ ബി നായർ, ഗോപിക ബി നായർ. (ഇരുവരും ദുബൈയില്‍). സഹോദരങ്ങൾ - പ്രീത, ഹേമ, അമ്പിളി. സലാല സുൽത്താൻ ഖാബൂസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം തുടർ നടപടികൾക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
Read also: പ്രവാസി മലയാളി യുവാവ് വാഹനാപകടത്തിൽ മരിച്ചു
നാട്ടില്‍ പോകാനുള്ള തയ്യാറെടുപ്പുകള്‍ക്കിടെ പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു
കുവൈത്ത് സിറ്റി: കണ്ണൂര്‍ സ്വദേശിയായ പ്രവാസി കുവൈത്തില്‍ ഹൃദയാഘാതം മൂലം മരിച്ചു. കൂത്തുപറമ്പ് കാട്ടില്‍ പുരയില്‍ ബഷീര്‍ (47) ആണ് മരിച്ചത്. ശനിയാ്ച നാട്ടില്‍ പോകാനിരിക്കവെയായിരുന്നു താമസ സ്ഥലത്തുവെച്ച് ഹൃദയാഘാതം മൂലം അന്ത്യം സംഭവിച്ചത്.
16 വര്‍ഷമായി പ്രവാസിയായിരുന്ന ബഷീര്‍, കുവൈത്ത് സിറ്റിയില്‍ പാചകക്കാരനായി ജോലി ചെയ്‍തുവരികയായിരുന്നു. ഒരു വര്‍ഷം മുമ്പാണ് അവസാനമായി നാട്ടില്‍ പോയി വന്നത്. കുവൈത്ത് സിറ്റിയിലെ മാലിയയിലുള്ള താമസ സ്ഥലത്തുവെച്ചാണ് ഹൃദയാഘാതമുണ്ടായത്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികള്‍ പുരോഗമിക്കുന്നു. ഭാര്യ - നജ്‍മ. മക്കള്‍ - നഫ്‍സിന, ഷഹബാസ്, മരുമകന്‍ - മുനീര്‍.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam