
റിയാദ്: മസ്‌തിഷ്‌കാഘാത ബാധിതനായി ജിദ്ദയിലെ ആശുപത്രിയിലായിരുന്ന മലയാളി യുവാവ് മരിച്ചു. മലപ്പുറം ഈസ്റ്റ് പാണ്ടിക്കാട് സ്വദേശി പി.ടി. അനീഷ് (37) ആണ് മരിച്ചത്. രക്തസമ്മർദ്ദം കൂടി മസ്‌തിഷ്‌കാഘാതം സംഭവിച്ചതിനെത്തുടർന്ന് 25 ദിവസത്തോളമായി ജിദ്ദ കിങ് ഫഹദ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അതിനിടെ വ്യാഴാഴ്ച രാവിലെയായിരുന്നു മരണം.
ജിദ്ദ ഫൈസലിയയിൽ ഇർഫാൻ ഫർണിഷ്ഡ് അപ്പാർട്ട്മെൻറിൽ ജോലിചെയ്തുവരികയായിരുന്നു. അവിവാഹിതനാണ്. പിതാവ്: രാമകൃഷ്ണ പണിക്കർ, മാതാവ്: ദേവകി. കിങ് ഫഹദ് ആശുപത്രി മോർച്ചറിയിലുള്ള മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ ജിദ്ദ കെ.എം.സി.സി വെൽഫയർ വിങ്, പാണ്ടിക്കാട് പഞ്ചായത്ത് പ്രവാസി അസോസിയേഷൻ പ്രവർത്തകരുടെ നേതൃത്വത്തിൽ നടന്നുവരുന്നു.
Read Also - മകനെ കാണാൻ നെടുമ്പാശ്ശേരിയില്‍ നിന്ന് പുറപ്പെട്ടു; വിമാനത്തിൽ വെച്ച് ഹൃദയാഘാതം, മുൻ പ്രവാസി മരിച്ചു
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam