Gulf News : കാർ ടാങ്കർ ലോറിക്ക് പിന്നിൽ ഇടിച്ച് പ്രവാസി മലയാളി യുവാവ് മരിച്ചു

Published : Nov 24, 2021, 11:11 PM ISTUpdated : Nov 24, 2021, 11:12 PM IST
Gulf News : കാർ ടാങ്കർ ലോറിക്ക് പിന്നിൽ ഇടിച്ച് പ്രവാസി മലയാളി യുവാവ് മരിച്ചു

Synopsis

കണ്ണൂർ തളിപ്പറമ്പ് കുറുമാത്തൂർ സ്വദേശിയായ 39 വയസുകാരന്‍ സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തില്‍ മരിച്ചു.

റിയാദ്: സൗദി അറേബ്യയിൽ കാർ ടാങ്കർ ലോറിക്ക് പിന്നിലിടിച്ച് മലയാളി യുവാവ് മരിച്ചു. വടക്കൻ പ്രവിശ്യയിലെ ഹായിൽ പട്ടണത്തിന് സമീപം ഐനുൽ ജുവ എന്ന സ്ഥലത്തു വെച്ചുണ്ടായ അപകടത്തിൽ കണ്ണൂർ തളിപ്പറമ്പ് കുറുമാത്തൂർ സ്വദേശി സൈദ് അലി (39) ആണ് മരിച്ചത്. 

ഇദ്ദേഹം ഓടിച്ചിരുന്ന കാർ ടാങ്കർ ലോറിക്ക് പിന്നിൽ ഇടിക്കുകയായിരുന്നു. ഹായിലിൽ നിന്ന് 200 കിലോമീറ്റർ അകലെ ബുറൈദയിൽ അൽ വലീം എന്ന കമ്പനിയിൽ സെയിൽസ്‍മാനായിരുന്നു. ഹായിലിൽനിന്ന് ബുറൈദയിലേക്ക് പോകുന്ന വഴിയിൽ ഐനുൽ ജുവയിൽ വെച്ചാണ് അപകടം സംഭവിച്ചത്.


ഷാര്‍ജ: യുഎഇയില്‍ പഴങ്ങളും പച്ചക്കറികളും കയറ്റിയ ട്രക്ക് അപകടത്തില്‍പെട്ട് (Truck accident) ഡ്രൈവര്‍ക്ക് ഗുരുതര പരിക്ക് (Critically injured). ബുധനാഴ്‍ച ഉച്ചയ്ക്ക് ശേഷം മംസര്‍ കോര്‍ണിഷ് സ്‍ക്വയറിലായിരുന്നു (Mamzar Corniche Square) അപകടം. വാഹനം പലതവണ മറിഞ്ഞതായി പൊലീസ് അറിയിച്ചു. 26 വയസുകാരനായ പ്രവാസിക്കാണ് പരിക്കേറ്റത്. 

വാഹനത്തിന്റെ അമിത വേഗതയും ഡ്രൈവറുടെ അശ്രദ്ധയുമാണ് അപകടത്തിന് കാരണമായതെന്ന് പൊലീസ് അറിയിച്ചു. പച്ചക്കറികളും പഴങ്ങളും റോഡില്‍ ചിതറി വീണതിനെ തുടര്‍ന്ന് റോഡില്‍ ഏറെനേരെ ഗതാഗതക്കുരുക്കുമുണ്ടായി. ഗുരുതരമായി പരിക്കേറ്റ ഡ്രൈവറെ ആശുപത്രിയിലേക്ക് മാറ്റി. ഉച്ചയ്‍ക്ക് ശേഷം 1.45നാണ് അപകടം സംബന്ധിച്ച് തങ്ങള്‍ക്ക് വിവരം ലഭിച്ചതെന്ന് ഷാര്‍ജ പൊലീസ് ജനറല്‍ കമാന്‍ഡ് ട്രാഫിക് ആന്റ് പട്രോള്‍സ് വിഭാഗം ഡെപ്യൂട്ടി ഡയറക്ടര്‍ ലഫ്. കേണല്‍ ഉമര്‍ ബുഗാനിം പറഞ്ഞു. വാഹനത്തിലെ ലോഡ് നിയമപരമായ പരിധിക്കുള്ളിയാരുന്നുവെങ്കിലും അമിത വേഗത കാരണം നിയന്ത്രണം നഷ്‍ടമായ വാഹനം പലതവണ മറിയുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡ്രൈവര്‍മാര്‍ റോഡില്‍ ജാഗ്രത പാലിക്കണമെന്നും വേഗ പരിധി ശ്രദ്ധിക്കണമെന്നും പൊലീസ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഫിഫ അറബ് കപ്പ് കിരീടത്തിൽ മുത്തമിട്ട് മൊറോക്കോ
ഒമാനിൽ നാളെ വർഷത്തിലെ ഏറ്റവും ദൈർഘ്യമേറിയ രാത്രി, ഏറ്റവും കുറഞ്ഞ പകൽ