
റിയാദ്: സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ ഹജ്ജ് നിർവഹിക്കാനെത്തിയ തീര്‍ത്ഥാടകന്‍ മരിച്ചു. കോഴിക്കോട് കുന്ദമംഗലം സ്വദേശി ഉണ്ടോടിയിൽ അന്ത്രുമാൻ കോയാമു (70) ആണ് മക്കയിൽ മരിച്ചത്. ഞായറാഴ്ച്ച രാവിലെ കരിപ്പൂരിൽ നിന്നുള്ള ആദ്യ ഹജ്ജ് വിമാനത്തിൽ ഭാര്യ സുബൈദയോടൊപ്പം ഹജ്ജിനെത്തിയതായിരുന്നു ഇദ്ദേഹം.
ജിദ്ദയിൽ വിമാനം ഇറങ്ങി ബസ് മാർഗം മക്കയിലെ താമസ സ്ഥലത്ത് എത്തിയ ഉടനെ ഇദ്ദേഹത്തിന് ശാരീരിക അസ്വസ്ഥതകൾ ഉണ്ടായതിനെ തുടർന്ന് മക്കയിലുള്ള ഇന്ത്യൻ ഹജ്ജ് മിഷൻ ക്ലിനിക്കിൽ ചികിത്സയിലായിരുന്നു. അതിനിടെ ചൊവ്വാഴ്ച രാവിലെ 11 മണിയോടെ ഹൃദയാഘാതം ഉണ്ടാവുകയും ഉടൻ തന്നെ മരിക്കുകയുമായിരുന്നു. മരണാന്തര നടപടികൾ പൂർത്തിയാക്കാൻ കെ.എം.സി.സി നേതാവ് മുജീബ് പൂക്കോട്ടൂർ നേതൃത്വം നൽകുന്നു. സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ ഹജ്ജിനെത്തിയവരിൽ ആദ്യത്തെ മരണമാണിത്. സ്വകാര്യ ഗ്രൂപ്പിൽ ഹജ്ജിനെത്തിയവരിൽ രണ്ട് പേർ കഴിഞ്ഞ ദിവസങ്ങളിൽ മക്കയില്‍ വെച്ച് മരിച്ചിരുന്നു.
Read also: അവധിക്ക് നാട്ടിലേക്ക് പോകാനുള്ള തയാറെടുപ്പിനിടെ പ്രവാസി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ