നിയമം ലംഘിച്ച് ജോലി ചെയ്‍ത 7000 പ്രവാസികളെ അറസ്റ്റ് ചെയ്‍തു

Published : Jun 06, 2023, 05:53 PM IST
നിയമം ലംഘിച്ച് ജോലി ചെയ്‍ത 7000 പ്രവാസികളെ അറസ്റ്റ് ചെയ്‍തു

Synopsis

2023 ജനുവരി മുതല്‍ മുനിസിപ്പാലിറ്റികളും വിദ്യാഭ്യാസ മന്ത്രാലയവും റോയല്‍ ഒമാന്‍ പൊലീസും ഉള്‍പ്പെടെയുള്ള വിവിധ ഏജന്‍സികള്‍ നടത്തിയ പരിശോധനകളിലാണ് ഏഴായിരത്തിലധികം പ്രവാസികളെ അറസ്റ്റ് ചെയ്‍തത്. 

മസ്‍കത്ത്: ഒമാനില്‍ തൊഴില്‍ നിയമങ്ങള്‍ ലംഘിച്ച് ജോലി ചെയ്‍ത ഏഴായിരത്തിലധികം പ്രവാസികളെ അറസ്റ്റ് ചെയ്‍തതായി തൊഴില്‍ മന്ത്രാലയത്തിലെ സംയുക്ത പരിശോധാ സംഘം അറിയിച്ചു. ഈ വര്‍ഷം ആദ്യം മുതല്‍ നടത്തിയ റെയ്‍ഡുകളില്‍ അറസ്റ്റിലായവരുടെ കണക്കാണിത്. എല്ലാ തൊഴിലാളികള്‍ക്കം സുരക്ഷിതവും സ്ഥിരതയുള്ളതും മാന്യവുമായ തൊഴില്‍ സാഹചര്യം ഒരുക്കാനാണ് തൊഴില്‍ മന്ത്രാലയത്തിലെ വിവിധ വകുപ്പുകള്‍ ശ്രമിക്കുന്നതെന്ന് അസിസ്റ്റന്റ് ഡയറക്ടര്‍ ജനറല്‍ ഓഫ് ഇന്‍സ്‍പെക്ഷന്‍ നാസര്‍ ബിന്‍ സലീം അല്‍ ഹദ്‍റാമി പറഞ്ഞു. 

2023 ജനുവരി മുതല്‍ മുനിസിപ്പാലിറ്റികളും വിദ്യാഭ്യാസ മന്ത്രാലയവും റോയല്‍ ഒമാന്‍ പൊലീസും ഉള്‍പ്പെടെയുള്ള വിവിധ ഏജന്‍സികള്‍ നടത്തിയ പരിശോധനകളിലാണ് ഏഴായിരത്തിലധികം പ്രവാസികളെ അറസ്റ്റ് ചെയ്‍തത്. ജോലി സമയം, സ്‍ത്രീകളുടെയും കുട്ടികളുടെയും ജോലികള്‍, തൊഴിലാളികളുടെ ആരോഗ്യവും സുരക്ഷയുമായി ബന്ധപ്പെട്ട വിവിധ കാര്യങ്ങള്‍ എന്നിവ ശ്രദ്ധിക്കുകയും തൊഴിലുടമകള്‍ക്കും തൊഴിലാളികള്‍ക്കും ബോധവത്കരണം നല്‍കുകയും ചെയ്‍തിട്ടുണ്ട്.

രാജ്യത്തെ ഏതൊരു തൊഴില്‍ സ്ഥലത്തേക്കും മുന്‍കൂര്‍ അറിയിപ്പുകള്‍ ഒന്നും നല്‍കാതെ കടന്നു ചെല്ലാന്‍ പരിശോധനാ സംഘത്തിന് അധികാരമുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. തൊഴില്‍ നിയമത്തിലെ ഒന്‍പതാം വകുപ്പില്‍ പ്രതിപാദിക്കുന്ന എല്ലാ വിവരങ്ങളും ഈ സംഘത്തിന് കൈമാറാന്‍ തൊഴിലുടമകള്‍ക്ക് ബാധ്യതയുണ്ട്. തൊഴിലുടമയോ അദ്ദേഹത്തിന്റെ പ്രതിനിധിയോ പരിശോധന തടസപ്പെടുത്താന്‍ ശ്രമിച്ചാല്‍ അവര്‍ക്ക് തൊഴില്‍ നിയമത്തിലെ 112-ാം വകുപ്പ് പ്രകാരം 500 റിയാല്‍ പിഴയോ ഒരു മാസത്തില്‍ കവിയാത്ത ജയില്‍ ശിക്ഷയോ അല്ലെങ്കില്‍ ഇവ രണ്ടു കൂടിയോ ലഭിക്കും. 

Read also: യുഎഇയിലെ വെയര്‍ഹൗസില്‍ തീപിടുത്തം; അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് പൊലീസ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

ലോകത്തിലെ ഏറ്റവും വൃത്തിയുള്ള അഞ്ച് നഗരങ്ങൾ ഗൾഫിൽ
36,700 പ്രവാസികളെ കുവൈത്തിൽ നിന്ന് നാടുകടത്തി, സുരക്ഷാ പരിശോധന ശക്തം