
റിയാദ്: സ്വകാര്യ ഗ്രൂപ്പിൽ ഹജ്ജ് നിർവഹിക്കാനെത്തിയ എറണാംകുളം പെരുമ്പാവൂർ ഒക്കലിൽ സ്വദേശി പരീക്കുട്ടി എന്ന കോട്ടേക്കുടി ഖാദർ (63) ഇന്ന് പുലർച്ചെ മക്കയിൽ മരിച്ചു. ഭാര്യ ആയിഷയുടെ കൂടെ രണ്ട് ദിവസങ്ങൾക്ക് മുമ്പാണ് ഇദ്ദേഹം മക്കയിലെത്തിയത്. ഉംറ നിർവഹിച്ചു താമസസ്ഥലത്ത് വിശ്രമത്തിലിരിക്കെയായിരുന്നു മരണം. മരണാനന്തര നടപടികൾ പൂർത്തിയാക്കി മൃതദേഹം മക്കയിൽ ഖബറടക്കുമെന്ന് ബന്ധുകൾ അറിയിച്ചു.
Read Also - ആകര്‍ഷകമായ ശമ്പളം, യുകെയിൽ തൊഴിലവസരം; ഒഴിവുകളിലേക്ക് നോര്‍ക്ക വഴി നിയമനം, വിശദ വിവരങ്ങള്‍ അറിയാം
ചികിത്സയിലിരുന്ന പ്രവാസി മലയാളി മരിച്ചു
റിയാദ്: കോഴിക്കോട് കല്ലായി സ്വദേശി ജിദ്ദയിൽ നിര്യാതനായി. അപ്പക്കൂട് തിരുനിലം പറമ്പ് കിഴക്കകത്ത് വീട്ടിൽ ഷമീർ (57) ആണ് മരിച്ചത്. ജിദ്ദ ഹയ്യ സാമിറിലുള്ള ലോൺട്രിറിയിൽ ജീവനക്കാരനായിരുന്നു. അസുഖത്തെത്തുടർന്ന് ജിദ്ദ ഹയ്യ സഫയിലുള്ള ജിദാനി ആശുപത്രിയിൽ ചികിത്സയിലിരിക്കെയായായിരുന്നു മരണം.
ജിദ്ദ കാലിക്കറ്റ് മ്യൂസിക് ലവേഴ്‌സ് രക്ഷാധികാരി അഷ്റഫ് അൽ അറബിയുടെ ഭാര്യാ സഹോദരി ഭർത്താവാണ് മരിച്ച ഷമീർ. പിതാവ്: ആലിക്കോയ, മാതാവ് ഇമ്പിച്ചി പാത്തുമ്മാബി, ഭാര്യ: ആബിദ. മക്കൾ: ഷിറിൻ ഷർമിത, ഫർസ മിസ്ഹബ്. മരണാന്തര നിയമനടപടികൾക്കും മറ്റു സഹായത്തിനും കുടുംബത്തോടൊപ്പം ജിദ്ദ കെ.എം.സി.സി വെൽഫെയർ വിംഗ് പ്രവർത്തകരും രംഗത്തുണ്ട്.\
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ