മലയാളി ഹജ്ജ് തീർത്ഥാടകൻ മദീനയിൽ മരിച്ചു, വിട പറഞ്ഞത് കണ്ണൂർ സ്വദേശി

Published : Jul 04, 2025, 07:55 AM IST
abdul aziz

Synopsis

കണ്ണൂർ തില്ലങ്കേരി സ്വദേശി കരുവള്ളി അബ്ദുൽ അസീസ് ആണ് മരിച്ചത്

റിയാദ്: മലയാളി ഹജ്ജ് തീർത്ഥാടകൻ മദീനയിൽ മരിച്ചു. കണ്ണൂർ തില്ലങ്കേരി സ്വദേശി കരുവള്ളി അബ്ദുൽ അസീസ് ആണ് മരിച്ചത്. 68 വയസ്സായിരുന്നു. സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ കീഴിൽ ഹജ്ജ് നിർവഹിക്കാനെത്തിയതായിരുന്നു. ഭാര്യക്കൊപ്പം ഹജ്ജ് കർമങ്ങൾ പൂർത്തീകരിച്ച് മദീന സന്ദർശനത്തിനെത്തിയതായിരുന്നു. 

അസുഖത്തെ തുടർന്ന് കഴിഞ്ഞ ദിവസമാണ് മദീനയിലെ കിങ് ഫഹദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സക്കിടെ വ്യാഴാഴ്ച ഉച്ചയോടെ മരിച്ചു. റിയാദിലുള്ള മകൻ മദീനയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. മരണാനന്തര കർമങ്ങൾക്കും മറ്റും കെ.എം.സി.സി മദീന വെൽഫയർ വിങ് സഹായത്തിനുണ്ട്. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം മദീനയിൽ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സൗഹൃദബന്ധം ഊട്ടിയുറപ്പിച്ച് ഇന്ത്യൻ കോസ്റ്റ് ഗാർഡ് കപ്പൽ 'സാർഥക്' കുവൈത്തിൽ, ചിത്രങ്ങൾ കാണാം
ബിഗ് ടിക്കറ്റ് – ഒരു ലക്ഷം ദിർഹംവീതം നേടി രണ്ട് മലയാളികൾ