
മസ്‌കറ്റ്: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി മരിച്ചു. കണ്ണൂർ സ്വദേശിയാണ് ഒമാനിൽ മരിച്ചത്. ആനയിടുക്ക് റെയില്‍വേ ഗേറ്റിന് സമീപം താമസിച്ചിരുന്ന അബ്ദുല്‍ അസീസ് മുല്ലാലി (78) ആണ് ഖസബില്‍ മരിച്ചത്. കഴിഞ്ഞ മാസമാണ് ഒമാനിലുള്ള മകന്‍റെ സമീപത്തേക്ക് എത്തിയത്.
രണ്ടാഴ്ച മുമ്പ് വാഹനാപകടം സംഭവിച്ച് ഒമാനില്‍ സ്വകാര്യ ഹോസ്പിറ്റലില്‍ അടിയന്തിര വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. ശസ്ത്രക്രിയ അടക്കം വിദഗ്ധ ചികിത്സ ആവശ്യമായതിനാല്‍ ഒമാനിലെ തന്നെ മറ്റൊരു ഹോസ്പിറ്റലിലേക്ക് മാറ്റാനുള്ള പ്രക്രിയകള്‍ നടന്നു കൊണ്ടിരിക്കേയാണ് ശനിയാഴ്ച രാത്രിയോടെ മരണപ്പെട്ട്. ഭാര്യ: പരേതയായ കുഞ്ഞാമി വലിയകത്ത്. മക്കള്‍: മുഹമ്മദ് അസ്‌ലം, അക്‌സര്‍. മരുമക്കള്‍: സുല്‍ഫത്ത് ബാപ്പിക്കാന്റവിട, നസറിയ കിഴുന്നപ്പാറ. മൃതദേഹം ഖസബില്‍ ഖബറടക്കി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ