കെട്ടിടത്തിലെ ഒരു മുറിയിൽ പതിവായി സന്ദർശക‍ർ, സംശയം തോന്നി അധികൃതർക്ക് രഹസ്യ വിവരം, അനധികൃത ഗർഭഛിദ്ര ക്ലിനിക്ക് നടത്തിയ പ്രവാസി അറസ്റ്റിൽ

Published : Sep 28, 2025, 11:50 PM IST
asian expat arrested

Synopsis

അനധികൃത ഗർഭഛിദ്ര ക്ലിനിക്ക് നടത്തിയ പ്രവാസി അറസ്റ്റിൽ. ഒരു പഴയ കെട്ടിടത്തിലെ ഒരു മുറി അനധികൃത ക്ലിനിക്കാക്കി മാറ്റിയ പ്രതി, അതേ രാജ്യക്കാരായ പ്രവാസികളെ ചികിത്സിച്ചിരുന്നു. രഹസ്യ വിവരത്തെ തുടര്‍ന്ന് സ്ഥലം റെയ്ഡ് ചെയ്യുകയായിരുന്നു. 

കുവൈത്ത് സിറ്റി: ലൈസൻസോ പ്രൊഫഷണൽ യോഗ്യതകളോ ഇല്ലാതെ ചികിത്സ നടത്തിയതിന് കുവൈത്തിൽ ഒരു ഏഷ്യൻ പ്രവാസിയെ ഹവല്ലി പൊലീസ് അറസ്റ്റ് ചെയ്തു. ഹവല്ലിയിലെ ഒരു പഴയ കെട്ടിടത്തിലെ ഒരു മുറി അനധികൃത ക്ലിനിക്കാക്കി മാറ്റിയ പ്രതി, അതേ രാജ്യക്കാരായ പ്രവാസികളെ ചികിത്സിച്ചിരുന്നു. 

റെയ്ഡിനിടെ ആരോഗ്യ മന്ത്രാലയം നൽകുന്ന മരുന്നുകളും ഇറക്കുമതി ചെയ്ത മരുന്നുകളും ഉൾപ്പെടെ ധാരാളം മരുന്നുകൾ സ്ഥലത്ത് നിന്ന് ഉദ്യോഗസ്ഥർ കണ്ടെത്തി. പിടിച്ചെടുത്ത വസ്തുക്കളിൽ ഗർഭഛിദ്ര ഗുളികകൾ, വേദനസംഹാരികൾ, മയക്കുമരുന്നുകൾ, വിവിധ രോഗങ്ങൾക്കുള്ള മരുന്നുകൾ എന്നിവ ഉൾപ്പെടുന്നു.

നിരവധി പ്രവാസികൾ ഒരു പഴയ കെട്ടിടത്തിലെ ഒരു പ്രത്യേക മുറി പതിവായി സന്ദർശിക്കുന്നതിൽ സംശയം തോന്നുന്നതായി ഡിറ്റക്ടീവുകൾക്ക് വിവരം ലഭിച്ചിരുന്നു. പ്രതിയുടെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ സ്ഥിരീകരിച്ച ശേഷം അന്വേഷകർ വാറണ്ട് പുറപ്പെടുവിക്കുകയും സ്ഥലം റെയ്ഡ് ചെയ്യുകയും ചെയ്തു. നിയമവിരുദ്ധമായി മെഡിക്കൽ സേവനങ്ങൾ നൽകുന്നുണ്ടെന്നും 35 കുവൈത്ത് ദിനാര്‍ വിലയുള്ള ഗർഭഛിദ്ര ഗുളികകൾ വിൽക്കുന്നുണ്ടെന്നും പ്രതി സമ്മതിച്ചു. പിടിച്ചെടുത്ത മരുന്നുകളോടൊപ്പം അയാളെയും കൂടുതൽ നിയമനടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്തു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

കൃത്യമായ ആസൂത്രണം; വാട്ട്‌സാപ്പ് വഴി ഫോട്ടോ അയയ്ക്കും, കണ്ടാൽ ഒറിജിനൽ ബ്രാൻഡഡ് ഹാൻഡ് ബാഗുകൾ, കയ്യിലെത്തുക വ്യാജൻ, പ്രതി പിടിയിൽ
കുവൈത്ത് പൗരനെ കത്തി കൊണ്ട് കുത്തി കൊലപ്പെടുത്തിയ കേസ്; പ്രതി കസ്റ്റഡിയിൽ, പബ്ലിക് പ്രോസിക്യൂഷൻ അന്വേഷണം