
റിയാദ്: തലവേദനയെ തുടർന്ന് സൗദി അറേബ്യയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച മലയാളി നഴ്സ് മരിച്ചു. മക്കയിലെ സ്വകാര്യ ആശുപത്രിയായ മക്ക മെഡിക്കൽ സെന്ററിൽ സ്റ്റാഫ് നഴ്‌സായ കോഴിക്കോട് മാവൂർ സ്വദേശിനി കൊടക്കാട്ടകത്ത് അസ്‌ന (29) ആണ് ശനിയാഴ്ച രാവിലെ 10 മണിക്ക് മക്കയിലെ അൽനൂർ ആശുപത്രിയിൽ മരിച്ചത്.
തലവേദനയെ തുടർന്ന് വെള്ളിയാഴ്ച വൈകുന്നേരമാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്ന് പുലർച്ചെ ആരോഗ്യ സ്ഥിതി വഷളായതോടെ അൽനൂർ ആശുപത്രിയിലേക്ക് മറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തലച്ചോറിലുണ്ടായ രക്തസ്രാവമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.
മക്കയിൽ സെയിൽസ്‍മാനായി ജോലി ചെയ്യുന്ന നൗഷാദ് ആണ് ഭർത്താവ്. 20 ദിവസം മാത്രം പ്രായമായ ഒരു കുഞ്ഞടക്കം രണ്ട് ആൺകുട്ടികൾ ഉണ്ട്. നുവൈസർ, മുഹമ്മദ് എന്നിവരാണ് മക്കൾ. പരേതയായ കൊടക്കാട്ടകത്ത് കോയക്കുട്ടിയുടെ മകളാണ്. ഉമ്മ കദീജ മക്കയിൽ ഉണ്ട്. മരണാനന്തര നടപടിക്രമങ്ങൾ പൂർത്തീകരിച്ച് മൃതദേഹം മക്കയിൽ ഖബറടക്കും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ