സന്ദർശക വിസയില്‍ കുടുംബത്തോടൊപ്പം കഴിഞ്ഞിരുന്ന മലയാളി നഴ്സ് ഹൃദയാഘാതം മൂലം മരിച്ചു

Published : Feb 28, 2023, 06:53 PM IST
സന്ദർശക വിസയില്‍ കുടുംബത്തോടൊപ്പം കഴിഞ്ഞിരുന്ന മലയാളി നഴ്സ് ഹൃദയാഘാതം മൂലം മരിച്ചു

Synopsis

ദമ്മാം അൽ സാമിൽ ഇൻഡസ്ട്രിയൽ കമ്പനിയിൽ ദീർഘകാലമായി ജോലി ചെയ്തു വരുന്ന ബിനു ജോർജിന്റെ ഭാര്യയായ ആശ നേരത്തെ ദഹ്റാൻ മിലിട്ടറി ആശുപത്രിയിൽ സ്റ്റാഫ് നഴ്സായിരുന്നു. 

റിയാദ്: മലയാളി നഴ്സ് സൗദി അറേബ്യയില്‍ മരിച്ചു. കോട്ടയം പണിക്കരു വീട്ടിൽ ആശാ ജോർജ് (47) ആണ് സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യയയിലെ ദമ്മാമിൽ ഹൃദയാഘാതം മൂലം മരണമടഞ്ഞത്. ദമ്മാം അൽ സാമിൽ ഇൻഡസ്ട്രിയൽ കമ്പനിയിൽ ദീർഘകാലമായി ജോലി ചെയ്തു വരുന്ന ബിനു ജോർജിന്റെ ഭാര്യയായ ആശ നേരത്തെ ദഹ്റാൻ മിലിട്ടറി ആശുപത്രിയിൽ സ്റ്റാഫ് നഴ്സായിരുന്നു. 

സന്ദർശക വിസയിൽ കുടുംബവുമായി ദമ്മാമിൽ കഴിയുന്നതിനിടയിലാണ് ഇന്നലെ ഹൃദയാഘാതം സംഭവിച്ചത്. മക്കളായ ജോഷ്വോ, ജോബ് എന്നിവർ നാട്ടിൽ വിദ്യാർഥികളാണ്.  ദമ്മാം മെഡിക്കൽ കോംപ്ലക്സ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലേക്ക് അയക്കുന്നതിനുള്ള നടപടി ക്രമങ്ങൾ പുരോഗമിക്കുന്നതായി ബന്ധുക്കൾ അറിയിച്ചു. 

Read also:  വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്രവാസി സാമൂഹിക പ്രവര്‍ത്തകന്‍ മരിച്ചു

പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു
റിയാദ്: സൗദി അറേബ്യയുടെ വടക്കുപടിഞ്ഞാറൻ പ്രവിശ്യയായ തബൂക്കിൽ തൃശൂർ അന്തിക്കാട് സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി.  പുത്തൻപീടിക സേവ്യറിന്റെയും ത്രേസ്യയുടേയും മകൻ കുരുത്തുക്കുളങ്ങര ജയിംസ് (43) ആണ് മരിച്ചത്. 

നിയോം സിറ്റിയില്‍ ജീവനക്കാരനായിരുന്നു. തബൂക്ക് അൽബദ ആശുപത്രിയിൽ സൂക്ഷിച്ച മൃതദേഹത്തിന്റെ തുടർ നടപടികൾ നടന്നുവരുന്നു. ഖമീസ് മുഷൈത്ത് മഹാല ചിൽഡ്രൻസ് ഹോസ്‍പിറ്റൽ സ്റ്റാഫ് കളത്തിൽ പറമ്പിൽ സിസി ചാക്കോയാണ് ഭാര്യ. മൂന്ന് കുട്ടികളുണ്ട്.

Read also: അപകടത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വിസ ലഭിക്കാൻ ഏജൻസിക്ക് പണം നൽകി, ഒമാനിലെത്തിയപ്പോൾ പാസ്പോർട്ട് കൈക്കലാക്കി ചൂഷണം, ഹേമന്ദിനും ജൈഫറിനും തുണയായി പ്രവാസി ലീഗൽ സെൽ
ഖത്തറിൽ റോബോടാക്സി പരീക്ഷണം, പൊതുജനങ്ങൾക്ക് യാത്ര ചെയ്യാൻ അവസരം