പതിവ് വ്യായാമത്തിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് കുഴഞ്ഞുവീണു, മലയാളി ഡോക്ടർ ദുബൈയില്‍ നിര്യാതനായി

Published : Jul 19, 2025, 01:05 PM ISTUpdated : Jul 19, 2025, 01:07 PM IST
Dr Anwar Sadath

Synopsis

വ്യായാമത്തിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും കുഴഞ്ഞുവീഴുകയുമായിരുന്നു.

ദുബൈ: മലയാളി ഡോക്ടര്‍ ദുബൈയില്‍ അന്തരിച്ചു. തൃശ്ശൂര്‍ ടാഗോര്‍ നഗര്‍ സ്വദേശി പു​ലി​പ്പ​റ​മ്പി​ൽ വീ​ട്ടി​ൽ അന്‍വര്‍ സാദത്ത് ആണ് നിര്യാതനായത്. എല്ലുരോഗ വിദഗ്ധനും ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്കെയര്‍ ഗ്രൂപ്പിന്‍റെ ഭാഗമായ മെഡ്കെയര്‍ ഓര്‍ത്തോപീഡിക്സ് ആന്‍ഡ് സ്പൈന്‍ ഹോസ്പിറ്റലിലെ ഡോക്ടറുമാണ് അന്‍വര്‍ സാദത്ത്. 49 വയസ്സായിരുന്നു.

വെള്ളിയാഴ്ച രാവിലെ പതിവ് വ്യായാമത്തിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും തുടര്‍ന്ന് കുഴഞ്ഞുവീഴുകയുമായിരുന്നു. ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു. മൃതദേഹം ദുബൈയില്‍ ഖബറടക്കും. പി.കെ മുഹമ്മദിന്റെയും പി.എ ഉമ്മുകുല്‍സുവിന്റെയും മകനാണ്. ഭാര്യ ജിഷ ബഷീര്‍, മക്കള്‍: മുഹമ്മദ് ആഷിര്‍, മുഹമ്മദ് ഇര്‍ഫാന്‍ അന്‍വര്‍, ആയിഷ അന്‍വര്‍.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഒമാനിൽ വൻ ജ്വല്ലറി കവർച്ച; ജ്വല്ലറിയുടെ ചുമർ തുരന്ന് 23 കോടിയിലധികം വില വരുന്ന സ്വർണം കവർന്നു, രണ്ട് യൂറോപ്യൻ പൗരന്മാർ പിടിയിൽ
'സലാം, സുഖമാണോ?' ബസിലേക്ക് കയറി വന്നത് ഇന്ത്യൻ ശതകോടീശ്വരൻ, അമ്പരന്ന് ഡ്രൈവർ, യൂസഫലിയുടെ ബസ് യാത്ര വൈറൽ