ബസ് ഡ്രൈവർക്ക് ഹസ്തദാനം നൽകി സുഖവിവരം അന്വേഷിച്ച് ബസിനകത്തേക്ക് പോവുന്ന എംഎ യൂസഫ് അലിയുടെ ദൃശ്യങ്ങളാണ് വീഡിയോയിൽ ഉള്ളത്

ദുബായ്: സലാം, സുഖമാണോ? എന്നും ചോദിച്ച് ബസിലേക്ക് കയറി വന്ന ഇന്ത്യൻ ശതകോടീശ്വരനെ കണ്ട് അമ്പരന്ന് ബസ് ഡ്രൈവർ. ദുബായിൽ വച്ച് ബസിൽ കയറി യാത്ര ചെയ്യുന്ന ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫ് അലിയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നു. ടിക് ടോകിൽ സജ്ജാദ് ഫർദേസ് എന്ന യൂസറാണ് വീഡിയോ പങ്ക് വച്ചത്. ബസ് ഡ്രൈവർക്ക് ഹസ്തദാനം നൽകി സുഖവിവരം അന്വേഷിച്ച് ബസിനകത്തേക്ക് പോവുന്ന എംഎ യൂസഫ് അലിയുടെ ദൃശ്യങ്ങളാണ് വീഡിയോയിൽ ഉള്ളത്. ഏറ്റവും താഴ്മയുള്ള വ്യക്തിയെന്ന കുറിപ്പോടെയാണ് ദൃശ്യങ്ങൾ വൈറലാവുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിന് വോട്ട് ചെയ്യാനായി സ്വന്തം വിമാനത്തിൽ പറന്നിറങ്ങുന്ന എംഎ യൂസഫ് അലിയുടെ ദൃശ്യങ്ങൾ പോളിംഗ് ദിനത്തിൽ വൈറലായിരുന്നു. തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനായി ബാങ്കോക്കിൽ നിന്ന് സ്വന്തം ഫ്‌ളൈറ്റില്‍ ആണ് യുസഫ്അലി നാട്ടിലെത്തിയത്. നിരവധിപ്പേരാണ് വീഡിയോയ്ക്ക് പ്രതികരിക്കുന്നത്. ലാളിത്യമുള്ള വ്യക്തിയാണ് യൂസഫലിയെന്നും വലിയ ബിസിനസുകാരനാണെന്ന അഹങ്കാരമില്ലെന്നുമാണ് വീഡിയോയ്ക്ക് ലഭിക്കുന്ന പ്രതികരണങ്ങളിൽ ഏറെയും.

View post on Instagram

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം