
റിയാദ്: ദീർഘകാലം റിയാദിൽ പ്രവാസിയും സാമൂഹികപ്രവർത്തകനുമായിരുന്ന കണ്ണൂര്‍ പേരാവൂർ സ്വദേശി തറാല്‍ ഹംസ മൂപ്പന്‍ (59) നിര്യാതനായി. കെ.എം.സി.സിയുടെ പ്രവർത്തകനായി പൊതുരംഗത്ത് സജീവമായ അദ്ദേഹം കണ്ണൂർ ജില്ലാകമ്മിറ്റിയുടെ പ്രധാന ഭാരവാഹിയായി ഉയർന്നു.
പിന്നീട് റിയാദ് സെൻട്രൽ കമ്മിറ്റിയിലും ദീർഘകാലം നേതൃനിരയിൽ പ്രവർത്തിച്ചു. സമസ്ത ഇസ്ലാമിക് സെൻറര്‍ (എസ്.ഐ.സി) റിയാദ് ഘടകത്തിലും സജീവമായിരുന്നു. ജീവകാരുണ്യ പ്രവർത്തനരംഗത്തുമുണ്ടായിരുന്ന അദ്ദേഹം ഏതാനും വർഷം മുമ്പാണ് പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയത്. ഭാര്യ: റശീദ. മക്കള്‍: അര്‍ഷാദ്, അമീന, സഹറ, റിഹാന്‍.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ