റിയാദിൽ താമസസ്ഥലത്ത് തീപിടിത്തം; ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന മലയാളി മരിച്ചു

Published : Oct 08, 2026, 12:45 PM IST
malayali died in riyadh

Synopsis

റിയാദിൽ താമസസ്ഥലത്ത് തീപിടിത്തം. ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന മലയാളി മരിച്ചു. നാല് ദിവസം മുമ്പാണ് ഇദ്ദേഹം താമസിച്ചിരുന്ന മുറിയിൽ തീപിടിത്തമുണ്ടായത്. ശരീരത്തിൽ ഗുരുതരമായി പൊള്ളലേറ്റ ഫസലുദ്ദീനെ ഉടൻ തന്നെ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

റിയാദ്: റിയാദിൽ താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശി മരിച്ചു. അങ്ങാടിപ്പുറം പരിയാപുരം സ്വദേശി വടക്കേക്കര ഫസലുദ്ദീൻ (52) ആണ് റിയാദ് നാഷണൽ ഗാർഡ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്.

നാല് ദിവസം മുമ്പാണ് ഇദ്ദേഹം താമസിച്ചിരുന്ന മുറിയിൽ തീപിടിത്തമുണ്ടായത്. ശരീരത്തിൽ ഗുരുതരമായി പൊള്ളലേറ്റ ഫസലുദ്ദീനെ ഉടൻ തന്നെ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരേതനായ അബൂബക്കറിന്റെയും സൈനബയുടെയും മകനാണ്. ഫസ്‌ലയാണ് ഭാര്യ. മകൻ: മുഹമ്മദ് ഫഹീം. മൃതദേഹം നാട്ടിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട നിയമനടപടികൾ റിയാദ് കെ.എം.സി.സി വെൽഫെയർ വിങ്ങിന്റെ നേതൃത്വത്തിൽ പുരോഗമിക്കുന്നു. കെ.എം.സി.സി വെൽഫെയർ വിങ് ചെയർമാൻ റഫീഖ് പുല്ലൂർ, മലപ്പുറം ജില്ലാ വെൽഫെയർ വിങ് ജനറൽ കൺവീനർ റിയാസ് തിരൂർക്കാട്, ചെയർമാൻ റഫീഖ് ചെറുമുക്ക് എന്നിവരുടെ മേൽനോട്ടത്തിൽ ജാഫർ വീമ്പൂർ, അൻസിഫ് പുത്തനങ്ങാടി, നസീർ കണ്ണീരി, മനാഫ് പരിയാപുരം, ബന്ധുവായ ഷിയാഫ് എന്നിവരാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സൗദിയിലെ വിമാനത്താവളങ്ങളിൽ ആക്രമണം; മൂന്ന് മരണം, 36 പേർക്ക് പരിക്ക്, ഔദ്യോഗിക വിവരങ്ങൾ പുറത്തുവിട്ട് അതോറിറ്റി
ചെറുകിട ബിസിനസ്സുകൾക്ക് സഹായം: ലുലു മണി ബിസിനസ് മാസ്റ്റർകാർഡുമായി ധാരണാപത്രം ഒപ്പുവച്ചു