
കുവൈത്ത് സിറ്റി: വടക്കൻ ഫ്രാൻസിൽ നിന്ന് ഇംഗ്ലണ്ടിലേക്ക് ഒരു ചെറിയ ബോട്ടിൽ ഇംഗ്ലീഷ് ചാനൽ കടക്കാൻ ശ്രമിക്കുന്നതിനിടെ അറുപതുകാരനായ ഒരു കുവൈത്തി പൗരൻ മരിച്ചതായി അധികൃതർ അറിയിച്ചു. ഇംഗ്ലീഷ് ചാനലിലൂടെ അദ്ദേഹത്തെയും മറ്റ് കുടിയേറ്റക്കാരെയും വഹിച്ചുകൊണ്ടുള്ള ബോട്ടിൽ വെച്ച് കുവൈത്തി പൗരന് ഹൃദയാഘാതം സംഭവിക്കുകയായിരുന്നുവെന്ന് ഫ്രാൻസിലെ വടക്കൻ പാസ്-ഡി-കലൈസ് മേഖലയിലെ അധികൃതർ ഫ്രഞ്ച് വാർത്താ ഏജൻസിയായ എഎഫ്‌പിയോട് പറഞ്ഞു.
ബോട്ട് തീരത്തേക്ക് മടങ്ങിയെത്തിയെന്നും ഡോക്ടര്‍മാര്‍ ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കനായില്ലെന്നും അധികൃതര്‍ പറഞ്ഞു. അദ്ദേഹത്തിന്റെ വ്യക്തിത്വത്തെക്കുറിച്ചോ രഹസ്യമായി യുകെയിലേക്ക് യാത്ര ചെയ്യാൻ പ്രേരിപ്പിച്ച കാരണങ്ങളെക്കുറിച്ചോ വിവരങ്ങളൊന്നും നൽകിയിട്ടില്ല.
Read Also - ചികിത്സയിലിരുന്ന പ്രവാസി മലയാളി നാട്ടിൽ നിര്യാതനായി
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam