
റിയാദ്: ഉംറ കഴിഞ്ഞു മടങ്ങുന്നതിനിടെ വിമാനത്തിൽ വെച്ച് ഹൃദയാഘാതമുണ്ടായതിനെ തുടര്‍ന്ന് മലയാളി വനിത നിര്യാതയായി. ആടിയന്തര ചികിത്സ ലഭ്യമാക്കുന്നതിനായി വിമാനം എമർജൻസി ലാന്റിംഗ് നടത്തുകയായിരുന്നു. ഒളവണ്ണ ഒടുമ്പ്ര സ്വദേശി പൂക്കാട്ട് സഫിയ (50 )ആണ് ഗോവയിൽ മരിച്ചത്.
മക്കയില്‍ ഉംറ പൂർത്തിയാക്കി മദീന സിയാറത്തും കഴിഞ്ഞു ജിദ്ദ എയർപോർട്ടിൽ നിന്ന് നാട്ടിലേക്ക് പുറപ്പെട്ട ഇവർക്ക് വിമാനത്തിൽവെച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. തുടർന്ന് വിമാനം ഗോവയിൽ ഏമർജൻസി ലാന്റിംഗ് നടത്തി. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ മരിച്ചു. മൃതദേഹം ഗോവ മർഗാവ് ജില്ല ആശുപത്രിയിൽ നിന്ന് പോസ്റ്റ്‌മോർട്ടത്തിന് ശേഷം നാട്ടിലേക്ക് കൊണ്ടുപോയി. മകൾ - ആരിഫ. മരുമകൻ - ഫിറോസ്. സഹോദരങ്ങൾ - റസാഖ് പുക്കാട്ട് (ചുങ്കം),ഫൈസൽ (ഒളവണ്ണ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി), ഫാത്തിമ, ജമീല, റസിയ, ഹൈറുന്നിസ.
എറണാകുളം സ്വദേശി റിയാദില്‍ നിര്യാതനായി
റിയാദ്: എറണാകുളം സ്വദേശി റിയാദില്‍ നിര്യാതനായി. ഒലയ്യയില്‍ ജോലി ചെയ്യുന്ന എറണാകുളം എനനെല്ലൂര്‍ പള്ളിപ്പാട്ട് പുത്തന്‍പുര അബൂബക്കര്‍ സബീസ് (57) ആണ് ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി നിര്യാതനായത്.
ഷീജ സബീസ് ആണ് ഭാര്യ. ഹിബ, ഫിദ എന്നിവര്‍ മക്കളാണ്. കിംഗ് ഫൈസല്‍ സ്‌പെഷ്യലിസ്റ്റ് ആശുപത്രി മോര്‍ച്ചറിയിലുള്ള മൃതദേഹം നാട്ടില്‍ കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങളുമായി കെഎംസിസി വെല്‍ഫയര്‍ വിംഗ് ചെയര്‍മാന്‍ സിദ്ദീഖ് തുവ്വൂര്‍, വൈസ് ചെയര്‍മാന്‍ മഹ്ബൂബ്, മുസ്തഫ തിരൂരങ്ങാടി എന്നിവര്‍ രംഗത്തുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ