മലയാളി ഉംറ തീർത്ഥാടകൻ ജിദ്ദയില്‍ മരിച്ചു

Published : Mar 03, 2023, 01:06 AM IST
മലയാളി ഉംറ തീർത്ഥാടകൻ ജിദ്ദയില്‍ മരിച്ചു

Synopsis

കിംഗ് അബ്ദുൽ അസീസ് ഹോസ്‍പിറ്റലിൽ ചികിത്സയിലായിരുന്നു. 

റിയാദ്: ഉംറക്കെത്തിയ മലപ്പുറം സ്വദേശി സൗദി അറേബ്യയിലെ ജിദ്ദയിൽ നിര്യാതനായി. മലപ്പുറം കാവുംപടി കല്ലിങ്ങൽ പറമ്പ് സ്വദേശി തേവർപറമ്പിൽ കുഞ്ഞി മുഹമ്മദ്  (67) ആണ് ജിദ്ദയിൽ മരിച്ചത്. കിംഗ് അബ്ദുൽ അസീസ് ഹോസ്‍പിറ്റലിൽ ചികിത്സയിലായിരുന്നു. മൃതദേഹം ജിദ്ദയിൽ ഖബറടക്കുന്നതിന് ആവശ്യമായ നടപടികൾ ജിദ്ദ കെ.എം.സി.സി വെൽഫെയർ വിംഗിന്റെ നേതൃത്വത്തിൽ നടന്നുവരുന്നു.

Read also:  ഉംറ നിര്‍വഹിക്കാനെത്തിയ മലയാളി തീർത്ഥാടക സൗദി അറേബ്യയില്‍ നിര്യാതയായി

ഒമ്പത് വയസുകാരൻ വൈദ്യുതാഘാതമേറ്റ് മരിച്ചു
റിയാദ്: സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യയിലെ ഹഫർ അൽബാത്വിനിൽ വൈദ്യുതാഘാതമേറ്റ് ഒമ്പതു വയസുകാരൻ മരിച്ചു. ഹഫർ അൽബാത്വിനിലെ ഓൾഡ് സൂഖിലാണ് അപകടം. പ്രദേശത്തെ മതകാര്യ പൊലീസ് കെട്ടിടത്തിന് സമീപം വാട്ടർ ടാങ്കിന് മുകളിൽ സ്ഥാപിച്ച മോട്ടോർ സംരക്ഷിക്കാൻ സ്ഥാപിച്ച ഇരുമ്പ് കൂടിൽ സ്‍പർശിച്ചപ്പോഴാണ് ബാലന് വൈദ്യുതാഘാതമേറ്റത്. ഷോക്കേറ്റ് പിടയുന്ന ബാലനെ കണ്ട സൗദി പൗരന്മാരിൽ ഒരാൾ ഉടൻ തന്നെ കിങ് ഖാലിദ് ജനറൽ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും അവിടെ എത്തുന്നതിന് മുമ്പ് മരണം സംഭവിക്കുകയായിരുന്നു.

Read also: വാഹനാപകടത്തിൽ മരിച്ച പ്രവാസികളുടെ മൃതദേഹങ്ങൾ സൗദി അറേബ്യയില്‍ ഖബറടക്കി

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സൗദിയിലുമുണ്ടൊരു 'ഊട്ടി', വർഷം മുഴുവൻ സുഖകരമായ കാലാവസ്ഥയുള്ള അബഹ
ക്വിസ് പ്രോഗ്രാമിൽ മോശം ചോദ്യങ്ങൾ ചോദിച്ച യുവതി കുവൈത്തിൽ അറസ്റ്റിൽ