സൗദി അറേബ്യയിൽ കോൺഗ്രസിന്റെ ‘ചിന്തൻ ശിവിർ’ വെള്ളിയാഴ്ച; നേതാക്കള്‍ റിയാദിലെത്തി

Published : Mar 02, 2023, 09:58 PM IST
സൗദി അറേബ്യയിൽ കോൺഗ്രസിന്റെ ‘ചിന്തൻ ശിവിർ’ വെള്ളിയാഴ്ച; നേതാക്കള്‍ റിയാദിലെത്തി

Synopsis

ഏകദിന പരിപടിക്ക് നേതൃത്വം നൽകാൻ ഗ്ലോബൽ ചെയർമാൻ ശങ്കരപിള്ള കുമ്പളത്ത്, കെ.പി.സി.സി പ്രതിനിധികളായി കെ.പി.സി.സി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്ത്, കെ.പി.സി.സി ഡിജിറ്റൽ മീഡിയ കൺവീനർ ഡോ. സരിൻ എന്നിവർ റിയാദിലെത്തി.

റിയാദ്: രാഷ്ട്രീയ സംഘടനാ സംവിധാനത്തിൽ സമൂല മാറ്റത്തിനായി എ.ഐ.സി.സിയുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന പ്രവർത്തക പരിശീലന പരിപാടിയായ ‘ചിന്തൻ ശിവിർ’ റിയാദിൽ വെള്ളിയാഴ്ച നടക്കും. ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റിയാണ് സംഘാടകർ. റിയാദിൽനിന്ന് 70 കിലോമീറ്ററകലെ മുസാഹ്മിയയിലാണ് പരിപാടി. രാവിലെ ഏഴ് മുതൽ രാത്രി എട്ട് വരെ നടക്കുന്ന ഏകദിന പരിപടിക്ക് നേതൃത്വം നൽകാൻ ഗ്ലോബൽ ചെയർമാൻ ശങ്കരപിള്ള കുമ്പളത്ത്, കെ.പി.സി.സി പ്രതിനിധികളായി കെ.പി.സി.സി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്ത്, കെ.പി.സി.സി ഡിജിറ്റൽ മീഡിയ കൺവീനർ ഡോ. സരിൻ എന്നിവർ റിയാദിലെത്തി.

രണ്ട് സെഷനുകളിലായി ആര്യാടൻ ഷൗക്കത്തും ഡോ. സരിനും വ്യത്യസ്ത വിഷയങ്ങളിൽ സംസാരിക്കും. പുതിയ കാലത്തേക്ക് പാർട്ടിയെയും പ്രവർത്തകരെയും സജ്ജമാക്കാനുള്ള ചർച്ചകൾക്കും സംവാദങ്ങൾക്കും സമ്മേളനം വേദിയാകും. നാഷനൽ കമ്മിറ്റി പ്രസിഡൻറ് ഉൾപ്പടെ സൗദിയുടെ വിവിധ പ്രവിശ്യകളിൽ നിന്നുള്ള റീജ്യനൽ പ്രസിഡന്റുമാരും ഭാരവാഹികളും പ്രതിനിധികളും സമ്മേളനത്തിൽ പങ്കെടുക്കും. റിയാദ് സെൻട്രൽ കമ്മറ്റി ആതിഥേയത്വം വഹിക്കുന്ന പരിപാടിക്കുള്ള എല്ലാ ക്രമീകരണങ്ങളും പൂർത്തിയായതായി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് കുഞ്ഞി കുമ്പളയും പ്രോഗാം കമ്മിറ്റി കൺവീനർ അബ്ദുല്ല വല്ലാഞ്ചിറയും അറിയിച്ചു.

Read also: അക്കൗണ്ടന്റ് തസ്‍തികയില്‍ ജോലി ചെയ്യുന്ന പ്രവാസികളുടെ യോഗ്യത പരിശോധിക്കാന്‍ തീരുമാനം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സൗദിയിൽ വിദേശികൾക്കും ഇനി ഭൂമി സ്വന്തമാക്കാം; ചരിത്രപരമായ പുതിയ നിയമം പ്രാബല്യത്തിൽ
വിശ്രമ കേന്ദ്രത്തിനുള്ളിൽ രഹസ്യമായി മദ്യനിർമ്മാണം, സ്ഥലം വളഞ്ഞ് പൊലീസ്, വൻതോതിൽ മദ്യം പിടികൂടി