മലയാളി ഉംറ തീർത്ഥാടക മക്കയിൽ മരിച്ചു

Published : May 08, 2024, 09:26 PM IST
മലയാളി ഉംറ തീർത്ഥാടക മക്കയിൽ മരിച്ചു

Synopsis

മരണാന്തര നടപടിക്രമങ്ങൾ ഐ.സി.എഫ് മക്ക വെൽഫയർ ടീമിന്റെ നേതൃത്വത്തിൽ പൂർത്തിയാക്കി മൃതദേഹം മക്കയിൽ ഖബറടക്കി.

റിയാദ്: സ്വകാര്യ ഗ്രൂപ്പിൽ ഉംറക്കെത്തിയ കോട്ടയം സ്വദേശിനി മക്കയിൽ നിര്യാതയായി. തലയോലപ്പറമ്പ് പാലംകടവ് സ്വദേശിനി മണലിപ്പറമ്പിൽ നസീമ ആണ് മരിച്ചത്. മക്കൾ: മുഹമ്മദ് സമീർ, സബീന, മുഹമ്മദ്‌, സക്കീർ. മരുമക്കൾ: അനീസ, സക്കീർ, റസിയ. മരണാന്തര നടപടിക്രമങ്ങൾ ഐ.സി.എഫ് മക്ക വെൽഫയർ ടീമിന്റെ നേതൃത്വത്തിൽ പൂർത്തിയാക്കി മൃതദേഹം മക്കയിൽ ഖബറടക്കി.

Read Also -  പള്ളിയിലേക്ക് പോകാൻ വേണ്ടി റോഡ് മുറിച്ചു കടന്നപ്പോൾ അപകടം; പ്രവാസി മലയാളി മരിച്ചു

തിങ്കളാഴ്ച മറ്റൊരു മലയാളി ഉംറ തീർത്ഥാടകയും മക്കയിൽ മരണപ്പെട്ടിരുന്നു. ഖത്തറിൽ നിന്നും ഉംറ നിർവഹിക്കാനായി പോയ സംഘത്തിലെ യുവതിയാണ് മക്കയിൽ മരിച്ചത്. കണ്ണൂർ മയ്യിൽ കുറ്റ്യാട്ടൂർ സ്വദേശിനി പടിഞ്ഞാറെ കണിയാംങ്കണ്ടി സുഹൈല (25) ആണ്​ ​ഉംറ നിർവഹിക്കുന്നതിനിടെ കുഴഞ്ഞു വീണു മരിച്ചത്​. 

ഞായറാഴ്​ച രാത്രിയിൽ ഹറമിൽ പ്രാർത്ഥന നിർവഹിക്കവെ കുഴഞ്ഞു വീഴുകയായിരുന്നു​. പുലർച്ചെയോടെ മരണം സംഭവിച്ചു. ഭർത്താവ്​ ഷറഫുദ്ദീൻ സഖാഫി തളിപ്പറമ്പ്​ അമീറായ ഖത്തറിൽ നിന്നുള്ള അറഫാത്ത്​ ഉംറ ഗ്രൂപ്പ്​ അംഗമായാണ്​ സുഹൈല മക്കയിലേക്ക്​ യാത്രയായത്​. ഖത്തറിൽ സന്ദർശക വിസയിലെത്തിയ ശേഷം ഉംറക്കായി പുറപ്പെട്ടതായിരുന്നു ഇവർ. പിതാവ്: അബ്​ദുറഹ്​മാൻ​. മാതാവ്: കുഞ്ഞാമിന. മക്കൾ: റഹ്മത്ത് (ആറ് വയസ്സ്), മുഹമ്മദ് (അഞ്ചു വയസ്സ്​).  

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ബിഗ് ടിക്കറ്റ് 2025-ൽ നൽകിയത് 299 മില്യൺ ദിർഹത്തിന്റെ സമ്മാനങ്ങൾ
സാങ്കേതിക മേഖലയിൽ കുവൈത്തുമായി കൈകോർക്കാൻ ഇന്ത്യ; നിർമ്മിത ബുദ്ധിയിൽ ആഗോള ഹബ്ബായി മാറുമെന്ന് ഇന്ത്യൻ അംബാസഡർ