ഭാര്യയോടൊപ്പം ഉംറ നിര്‍വഹിക്കാനെത്തിയ മലയാളി മദീനയിൽ നിര്യാതനായി

By Web TeamFirst Published Jan 30, 2023, 6:21 PM IST
Highlights

ഉംറ നിർവഹിച്ച ശേഷം മദീന സന്ദർശത്തിനെത്തിയ ഇദ്ദേഹം പതിനൊന്നാം ദിവസമാണ് മരിച്ചത്.

റിയാദ്: ഉംറ നിർവഹിക്കാനെത്തിയ മലയാളി സൗദി അറേബ്യയില്‍ മരിച്ചു. പാലക്കാട് ആലത്തൂര്‍ സ്വദേശി മുഹമ്മദ് റഫീഖ് (58) ആണ് മദീനയില്‍ നിര്യാതനായത്. ഉംറ നിർവഹിച്ച ശേഷം മദീന സന്ദർശത്തിനെത്തിയ ഇദ്ദേഹം പതിനൊന്നാം ദിവസമാണ് മരിച്ചത്. നേരത്തെ ഖത്തറില്‍ പ്രവാസിയായിരുന്നു.

പരേതരായ അബ്ദുൽഖാദർ മേസിരിയുടേയും സെനബ ഉമ്മയുടെയും നാലാമത്തെ മകനായ റഫീഖ് ഭാര്യ സാജിതയോടൊപ്പമാണ് ഉംറ നിർവഹിക്കാനെത്തിയത്. മക്കള്‍ - റസീന, ഫവാസ് (ദുബായ്), റിയാ ഫാത്തിമ. സഹോദരങ്ങൾ - നൂര്‍ മൂഹമ്മദ്, മജീദ്, ശുക്കൂര്‍ (അബഹ), ബദറുന്നിസ, മുംതാസ്. സഹോദരന്‍ ശുക്കൂര്‍, ബന്ധു ശാഹുല്‍ ഹമീദ് എന്നിവരുടെ നേതൃത്വത്തില്‍ നടപടികള്‍ പൂർത്തിയാക്കി മദീനയില്‍ ഖബറടക്കും.

Read also: 12 വർഷമായി നാട്ടിൽ പോകാന്‍ കഴിയാതിരുന്ന പ്രവാസി മലയാളിക്ക് ഒടുവില്‍ മടങ്ങാനായത് ജീവനറ്റ ശരീരമായി

സന്ദർശക വിസയില്‍ മകന്റെ അടുത്തെത്തിയ മലയാളി വീട്ടമ്മ മരിച്ചു
റിയാദ്: സന്ദർശക വിസയില്‍ സൗദി അറേബ്യയിലെത്തിയ മലപ്പുറം സ്വദേശിനി മരിച്ചു. കൂട്ടിലങ്ങാടി പഴമള്ളൂർ സ്വദേശിനി സുബൈദ കിളയിൽ (54) ആണ് ജിദ്ദയില്‍ മരിച്ചത്. ജിദ്ദയിലുള്ള മകൻ മുഹമ്മദ് ആഷിക്കിന്റെ അടുത്തേക്ക് സന്ദർശക വിസയിലെത്തിയതായിരുന്നു. ഭർത്താവ് കുഞ്ഞയമ്മു പാറമ്മൽ നാട്ടിലാണ്. 

മക്കൾ - മുഹമ്മദ് ആഷിഖ്, മുസ്താഖ്, ഹിദ ഷെറിൻ, നദ, അൻഫിദ, ഹംന, അബ്‌ശാദ്. ജിദ്ദ കിങ് അബ്ദുൽ അസീസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി നാളെ ജിദ്ദയിൽ ഖബറടക്കും. നിയമനടപടികൾ പൂർത്തിയാക്കാൻ ജിദ്ദ കെ.എം.സി.സി വെൽഫെയർ വിങ്‌ പ്രവർത്തകർ രംഗത്തുണ്ട്.

Read also: റോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനമിടിച്ച് പ്രവാസി മരിച്ചു

click me!