റോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനമിടിച്ച് പ്രവാസി മരിച്ചു

Published : Jan 30, 2023, 04:16 PM IST
റോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനമിടിച്ച് പ്രവാസി മരിച്ചു

Synopsis

സമീപത്ത് റോഡിന് കുറുകെ കടക്കാന്‍ നടപ്പാലം ഉണ്ടായിരുന്നുവെങ്കിലും തിരക്കേറിയ റോഡ് മുറിച്ചുകടന്നതാണ് അപകടത്തിന് കാരണമായത്. 

റിയാദ്: ദക്ഷിണ സൗദിയിലെ ഖമീസ് മുഷൈത്തിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ വാഹനമിടിച്ച് ഇന്ത്യക്കാരൻ മരിച്ചു. കൊൽക്കത്ത സ്വദേശി പ്രഭീര്‍ കുമാര്‍ (45) ആണ് മരിച്ചത്. ഖമീസിൽ ഒരു കല്യാണ മണ്ഡപത്തിലെ ജീവനക്കാരനായ ഇദ്ദേഹം വ്യാഴാഴ്ച പകല്‍ 11.30 മണിക്ക് ഖമീസ് മുശൈത്ത് - റിയാദ് റോഡിലെ ഹയാത്ത് ഹോസ്പിറ്റലിന് സമീപം റോഡ് ക്രോസ് ചെയ്യുകയായിരുന്നു. 

സമീപത്ത് റോഡിന് കുറുകെ കടക്കാന്‍ നടപ്പാലം ഉണ്ടായിരുന്നുവെങ്കിലും തിരക്കേറിയ റോഡ് മുറിച്ചുകടന്നതാണ് അപകടത്തിന് കാരണമായത്. ഗുരുതര പരിക്കേറ്റ പ്രഭീര്‍ കുമാറിനെ ഉടന്‍ ഹയാത്ത് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം ഹയാത്ത് ഹോസ്പിറ്റല്‍ മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Read also:  സൗദി അറേബ്യയിലെ വാഹനാപകടം; ആറുമാസം പ്രായമുള്ള അർവയുടെ മൃതദേഹം റിയാദിൽ ഖബറടക്കി
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

റമദാൻ മാസപ്പിറവി കാണാനൊരുങ്ങി ഗൾഫ് നാടുകൾ
അമേരിക്കയിലെ ചികിത്സ ചെലവിന്‍റെ അഞ്ഞൂറിലൊന്ന് മാത്രമേയുള്ളു കേരളത്തിൽ, വിദേശ കമ്പനികൾ ആശുപത്രികൾ ഏറ്റെടുക്കുന്നതിൽ മുന്നറിയിപ്പുമായി ഡോ. ജോൺ പണിക്കർ