ആറു മാസം മുമ്പ് യുകെയിലെത്തി; ഗര്‍ഭസ്ഥ ശിശുവിനെ നഷ്ടമായ പ്രയാസത്തില്‍ കഴിയുന്നതിനിടെ അപ്രതീക്ഷിത മരണം

Published : Nov 20, 2023, 05:47 PM IST
ആറു മാസം മുമ്പ് യുകെയിലെത്തി; ഗര്‍ഭസ്ഥ ശിശുവിനെ നഷ്ടമായ പ്രയാസത്തില്‍ കഴിയുന്നതിനിടെ അപ്രതീക്ഷിത മരണം

Synopsis

വീട്ടില്‍ കുഴഞ്ഞുവീണതിനെ തുടര്‍ന്ന് ഏതാനും ദിവസങ്ങളായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

ലണ്ടന്‍: ആറു മാസം മുമ്പ് യുകെയിലെത്തിയ മലയാളി യുവതി മരിച്ചു. യുകെ ലങ്കണ്‍ഷെയറിന് സമീപം ബ്ലാക്‌ബേണില്‍ ഭര്‍ത്താവിനൊപ്പം താമസിച്ചിരുന്ന എലിസബത്ത് മാണി (26) ആണ് മരിച്ചത്.

വീട്ടില്‍ കുഴഞ്ഞുവീണതിനെ തുടര്‍ന്ന് ഏതാനും ദിവസങ്ങളായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ചികിത്സയിലിരിക്കെയാണ് കാന്‍സര്‍ രോഗം ഗുരുതരാവസ്ഥയിലാണെന്ന് കണ്ടെത്തുന്നത്. രണ്ടാഴ്ച മുമ്പ് ഗര്‍ഭസ്ഥ ശിശുവിനെ നഷ്ടമായിരുന്നു. ഇതിന്റെ വിഷമത്തില്‍ കഴിയുന്നതിനിടെയാണ് മരണത്തിന് കീഴടങ്ങിയത്. രണ്ടു വര്‍ഷമായി യുകെയില്‍ നഴ്‌സ് ആയി ജോലി ചെയ്യുകയാണ് എലിസബത്ത് മാണിയുടെ ഭർത്താവ് റോഫി ഗണരാജ്. റോഫിയുടെ ആശ്രിത വിസയിലാണ് എലിസബത്ത് യുകെയില്‍ എത്തിയത്. ഇവരുടെ കുടുംബം ദീര്‍ഘകാലമായി ചെന്നൈയിലാണ് താമസം. 

Read Also -  അമ്മയോട് മൊബൈല്‍ ഫോൺ ചോദിച്ചിട്ട് കൊടുത്തില്ല, പിന്നാലെ അസ്വസ്ഥത; എക്സ്റേ, 10 വയസ്സുകാരൻ വിഴുങ്ങിയത് ഇയര്‍ ബഡ്

മസ്തിഷ്കാഘാതം ബാധിച്ച് ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു

റിയാദ്: മസ്തിഷ്കാഘാതം സംഭവിച്ച് സൗദിയിലെ ആശുപത്രിയിൽ ചികിത്സയിലിരുന്ന മലയാളി മരിച്ചു. മലപ്പുറം പരപ്പനങ്ങാടി പാലത്തിങ്ങൽ സ്വദേശി പനക്കൽ അബ്ദുല്ലത്തീഫ് (46) ആണ് റിയാദിന് സമീപം അൽഖർജിലെ ആശുപത്രിയിൽ മരിച്ചത്. 

ദീർഘകാലമായി അൽഖർജിൽ കഫ്തീരിയ തൊഴിലാളിയായിരുന്ന അബ്ദുല്ലത്തീഫിനെ 10 ദിവസം മുമ്പാണ് തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നടപടിക്രമങ്ങൾ പൂർത്തയാക്കി മൃതദേഹം അൽഖർജിൽ ഖബറടക്കുന്നതിനായി അൽഖർജ് കെ.എം.സി.സി വെൽഫയർ വിങ് രംഗത്തുണ്ട്. 

ഭാര്യ: ഉമ്മു സൽമ. മക്കൾ: മുഹമ്മദ് മുഫ്‌ലിഹ്, മുഹമ്മദ് അഫ്‌ലഹ്, മുഹമ്മദ് നഫ്‌ലിഹ്, മുഹമ്മദ് സ്വാലിഹ്. സഹോദരങ്ങൾ: അബ്ദുസ്സലാം, മുഹമ്മദ് അഷ്‌റഫ്.

അതേസമയം സന്ദർശന വിസയിലെത്തി റിയാദിലെ താമസസ്ഥലത്ത് നിര്യാതനായ മലപ്പുറം തെച്ചിങ്ങനാടം ഒറുവംബുറം സ്വദേശി അതിരകുളങ്ങര വീട്ടിൽ ജോസഫിൻെറ (72) മൃതദേഹം നാട്ടിൽ കൊണ്ടുപോയി. എയർ ഇന്ത്യൻ വിമാനത്തിൽ ശനിയാഴ്ച രാവിലെ കോഴിക്കോട് വിമാനത്താവളത്തിലെത്തുന്ന മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി സ്വദേശത്തേക്ക് കൊണ്ടുപോകും. 

മരിക്കുന്നതിന് ഏഴ് ദിവസം മുമ്പാണ് സന്ദർശന വിസയിൽ ഭാര്യ മേരിക്കുട്ടിയോടൊപ്പം മകൻറെ അടുത്ത് എത്തിയത്. പിതാവ്: ആൻറണി (പരേതൻ), മാതാവ്: ത്രേസ്യാമ്മ (പരേതൻ), മക്കൾ: ആൻറണി, പ്രീതി. മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നിയമനടപടികൾ പൂർത്തിയാക്കാൻ റിയാദ് കെ.എം.സി.സി മലപ്പുറം ജില്ല വെൽഫെയർ വിങ് ചെയർമാൻ റഫീഖ് പുല്ലൂർ, ജനറൽ കൺവീനർ ഷറഫ് പുളിക്കൽ, ജാഫർ വീമ്പൂർ എന്നിവരാണ് രംഗത്തുണ്ടായിരുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

രഹസ്യ വിവരം ലഭിച്ചു, താമസസ്ഥലത്ത് റെയ്ഡ്; പിടിച്ചെടുത്തത് ഹെറോയിനും മെത്താംഫെറ്റാമൈനും ഉൾപ്പെടെ ഏഴ് കിലോ ലഹരിമരുന്ന്
റിയാദിലെ ദീർഘകാല പ്രവാസിയും സാമൂഹിക പ്രവർത്തകനുമായ മലയാളി നാട്ടിൽ നിര്യാതനായി