അമ്മയോട് മൊബൈല്‍ ഫോൺ ചോദിച്ചിട്ട് കൊടുത്തില്ല, പിന്നാലെ അസ്വസ്ഥത; എക്സ്റേ, 10 വയസ്സുകാരൻ വിഴുങ്ങിയത് ഇയര്‍ ബഡ്

Published : Nov 20, 2023, 03:52 PM IST
അമ്മയോട് മൊബൈല്‍ ഫോൺ ചോദിച്ചിട്ട് കൊടുത്തില്ല, പിന്നാലെ അസ്വസ്ഥത; എക്സ്റേ, 10 വയസ്സുകാരൻ വിഴുങ്ങിയത് ഇയര്‍ ബഡ്

Synopsis

അസ്വസ്ഥത പ്രകടിപ്പിച്ചതോടെയാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ച് പരിശോധനക്ക് വിധേയമാക്കിയത്. 

മക്ക: പത്തു വയസ്സുകാരന്റെ ശരീരത്തില്‍ നിന്ന് നീക്കം ചെയ്തത് മൊബൈല്‍ ഇയര്‍ ബഡ്. സൗദി അറേബ്യയിലെ മക്കയിലാണ് സംഭവം. അസ്വസ്ഥത പ്രകടിപ്പിച്ചതോടെയാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ച് പരിശോധനക്ക് വിധേയമാക്കിയത്. 

അമ്മയോട് മൊബൈല്‍ ഫോണ്‍ ചോദിച്ചിട്ട് കൊടുക്കാത്തതിന്റെ വാശിക്ക് കുട്ടി ഇയര്‍ ബഡ് വിഴുങ്ങുകയായിരുന്നു. അസ്വസ്ഥത കാണിച്ചതോടെ ഉടന്‍ തന്നെ മക്കയിലെ ഹെല്‍ത്ത് ക്ലസ്റ്ററിലെ കുട്ടികളുടെ ആശുപത്രിയില്‍ പത്ത് വയസ്സുകാരനെ പ്രവേശിപ്പിച്ചു.

ആവശ്യമായ വൈദ്യപരിശോധനകളും എക്‌സ്‌റേ പരിശോധനയും നടത്തി. എന്‍ഡോസ്‌കോപ്പി വിഭാഗത്തില്‍ നിന്നും അനസ്‌തേഷ്യ വിഭാഗത്തില്‍ നിന്നും മെഡിക്കല്‍ ടീമിനെ രൂപീകരിച്ച് കുട്ടിയെ എന്‍ഡോസ്‌കോപ്പിക്ക് സജ്ജമാക്കി. ശേഷം ലാപ്രോസ്‌കോപ്പി വഴി ഇയര്‍ ബഡ് പുറത്തെടുക്കുകയായിരുന്നു.

Read Also- ഇടിവ് ചില്ലറയല്ല, 90 %, കേരളത്തിൽ സംഭവിച്ചതെന്ത്? ഗൾഫിൽ ജോലി തേടുന്നവർ കുറയുന്നു: കണക്കുകള്‍ പുറത്ത്

95 ഉൽപ്പന്നങ്ങൾക്കും സേവനങ്ങൾക്കും വില ഉയര്‍ന്നു; 73 എണ്ണത്തിന് വില കുറഞ്ഞു, റിപ്പോർട്ട് പുറത്തുവിട്ട് സൗദി

റിയാദ്: സൗദി അറേബ്യയിൽ കഴിഞ്ഞ മാസം 95 ഉൽപ്പന്നങ്ങൾക്കും സേവനങ്ങൾക്കും വില വർധിച്ചതായി റിപ്പോർട്ട്. 73 ഉൽപ്പന്നങ്ങൾക്കും സേവനങ്ങൾക്കും വില കുറയുകയും ചെയ്തു. ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്‌സ് പുറത്ത് വിട്ട റിപ്പോർട്ടിലാണ് ഇക്കാര്യം വിശദീകരിക്കുന്നത്. 

കഴിഞ്ഞ വർഷം ഒക്ടോബറിനെ അപേക്ഷിച്ചാണ് കണക്കുകൾ പങ്കുവെച്ചത്. ഈജിപ്ഷ്യൻ ഓറഞ്ചിന് 36.47 ശതമാനവും അൽ സാഫി തൈരിന് 33.33 ശതമാനവും പ്രാദേശികമായി ഉത്പാദിപ്പിക്കുന്ന ഇടത്തരം ഉരുളക്കിഴങ്ങിനും പച്ചപ്പയറിനും 21 ശതമാനത്തിലധികവും വില കുറഞ്ഞിട്ടുണ്ട്. നിർമാണ സാമഗ്രികളിൽ 11 എണ്ണത്തിന് വില ഉയർന്നപ്പോൾ, 27 എണ്ണത്തിന് വില കുറഞ്ഞു. ടെക്‌സ്‌റ്റൈൽ മേഖലയിൽ 10 ഇനങ്ങളിൽ എട്ടിന്റെയും വില വർധിച്ചു. രണ്ടെണ്ണത്തിന് കുറവ് രേഖപ്പെടുത്തി. വ്യക്തിഗത ഉൽപ്പന്നങ്ങൾക്കും സേവനങ്ങൾക്കും നാലിൽ മൂന്നെണ്ണത്തിനും വില കുതിച്ചുയർന്നപ്പോൾ ഒരെണ്ണത്തിന് കുറവുണ്ടായി. 

എല്ലാ ഡിറ്റർജന്റ് ഉൽപന്നങ്ങൾക്കും വിലയിൽ വർധനവാണ് കഴിഞ്ഞ മാസം രേഖപ്പെടുത്തിയത്. നിത്യോപയോഗ സാധനങ്ങളിലും സേവനങ്ങളിലും പലതിനും വില വർധിച്ചപ്പോൾ ചില ഇനങ്ങളിൽ വില കുറഞ്ഞതായും ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്‌സ് പുറത്ത് വിട്ട റിപ്പോർട്ട് വ്യക്തമാക്കുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

ദമ്മാമിലെ ഏറ്റവും പഴയകാല പ്രവാസി, പ്രവാസി മലയാളികളുടെ പ്രിയപ്പെട്ട ബാവക്ക വിടപറഞ്ഞു
ആൾക്കൂട്ടത്തിനിടെ വാൾ വീശി യുവതി, സോഷ്യൽ മീഡിയയിൽ വീഡിയോ വൈറൽ, പിന്നാലെ അറസ്റ്റ്