
ലണ്ടൻ: യുകെയിൽ മലയാളി യുവതി മരിച്ചു. ലണ്ടനിലെ വൂൾവിച്ചിൽ ചങ്ങനാശേരി ചങ്ങംങ്കേരി കുടുംബാംഗം സെബിൻ തോമസിന്‍റെ ഭാര്യ കാതറിൻ ജോർജ് (30) ആണ് മരിച്ചത്. ലുക്കീമിയ രോഗബാധിതയായിരുന്നു.
തിരുവല്ല മാർത്തോമ്മാ കോളജിൽ നിന്നും എംഎസ്സി ഫിസിക്സ് പഠനം പൂർത്തിയാക്കിയ ശേഷം യുകെയിലെ സാൽഫോർഡ് സർവകലാശാലയിൽ ഡാറ്റാ സയൻസിൽ മാസ്റ്റർ ഡിഗ്രി ചെയ്യുന്നതിനായി വിദ്യാർഥി വിസയിലാണ് കാതറിൻ യുകെയിൽ എത്തിയത്. പഠനം പൂർത്തിയാക്കിയ ശേഷം ലണ്ടനിലെ ഫോസ്റ്റർ പ്ലസ് പാർട്ണേഴ്സിൽ ഡാറ്റാ അനലിസ്റ്റായി ജോലി ചെയ്തു വരവേ 2024 സെപ്തംബറിലാണ് ലുക്കീമിയ രോഗം കണ്ടെത്തുന്നത്. 2025 ജനുവരിയിൽ സ്റ്റെം സെൽ ട്രാൻസ്പ്ലാന്റേഷൻ ഉൾപ്പെടെയുള്ള ചികിത്സകൾ നടത്തിയിരുന്നു. 2023ൽ ആയിരുന്നു കാതറിന്റെ വിവാഹം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ