സൗദി-ചൈന പങ്കാളിത്തം ശക്തമാകുന്നു, 1.7 ബില്യൺ ഡോളറിന്‍റെ 42 നിക്ഷേപ കരാറുകളിൽ ഒപ്പുവെച്ചു

Published : Sep 30, 2025, 11:29 AM IST
ബീജിങിൽ നടന്ന സൗദി-ചൈനീസ് ബിസിനസ് ഫോറത്തിൽ ഇരു രാജ്യങ്ങളും തമ്മിൽ കരാറുകളിൽ ഒപ്പ് വെച്ചപ്പോൾ

Synopsis

സൗദിയും ചൈനയും 1.7 ബില്യൺ ഡോളറിന്‍റെ 42 നിക്ഷേപ കരാറുകളിൽ ഒപ്പുവെച്ചു. സൗദി-ചൈനീസ് കമ്പനികൾ തമ്മിൽ നൂതന വ്യവസായങ്ങൾ, സ്മാർട്ട് വാഹനങ്ങൾ, ഊർജ്ജ പരിഹാരങ്ങൾ, മെഡിക്കൽ ഉപകരണങ്ങൾ തുടങ്ങിയവ കരാറുകളിലുൾപ്പെടും.

റിയാദ്: സൗദിയും ചൈനയും 1.7 ബില്യൺ ഡോളറിന്‍റെ 42 നിക്ഷേപ കരാറുകളിൽ ഒപ്പുവെച്ചു. ഇരു രാജ്യങ്ങളിലെയും പൊതു, സ്വകാര്യ മേഖലകളിൽ നിന്നുള്ള ഏകദേശം 200 കമ്പനികളുടെയും പ്രതിനിധികളുടെയും പങ്കാളിത്തത്തോടെ ബീജിങിൽ നടന്ന സൗദി-ചൈനീസ് ബിസിനസ് ഫോറത്തിൽ വ്യവസായ, ധാതു വിഭവ മന്ത്രി ബന്ദർ അൽഖുറൈഫിന്റെ സാന്നിധ്യത്തിലാണ് ഇത്രയും കരാറുകൾ ഒപ്പുവെച്ചത്. സൗദി-ചൈനീസ് കമ്പനികൾ തമ്മിൽ നൂതന വ്യവസായങ്ങൾ, സ്മാർട്ട് വാഹനങ്ങൾ, ഊർജ്ജ പരിഹാരങ്ങൾ, മെഡിക്കൽ ഉപകരണങ്ങൾ തുടങ്ങിയവ കരാറുകളിലുൾപ്പെടും.

2006ൽ സ്ഥാപിതമായത് മുതൽ ഇരു രാജ്യങ്ങളും തമ്മിലുള്ള നിക്ഷേപ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിലും വിവിധ മേഖലകളിലെ പരസ്പര അവസരങ്ങൾ ഉപയോഗപ്പെടുത്തുന്നതിലുംഅതുവഴി രാജ്യത്തും ചൈനയിലും സുസ്ഥിര വികസനത്തിന്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിലും സൗദി-ചൈനീസ് ബിസിനസ് കൗൺസിൽ വഹിച്ച നിർണായക പങ്കിനെ അൽഖുറൈഫ് പ്രശംസിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക ബന്ധങ്ങളുടെ വികസനം അദ്ദേഹം ഊന്നിപ്പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര വിനിമയം 2024 ൽ ഏകദേശം 403 ബില്യൺ സൗദി റിയാലിലെത്തി. ഉഭയകക്ഷി വ്യാപാരത്തിൽ ഉണ്ടായ ഗുണപരമായ കുതിച്ചുചാട്ടം ഇത് പ്രതിഫലിപ്പിക്കുന്നു. പത്ത് വർഷത്തിനുള്ളിൽ ഇരട്ടിയിലധികം വർധിച്ചു.

ചൈനയ്ക്ക് ഇന്ധനം, പെട്രോകെമിക്കൽസ്, നൂതന വസ്തുക്കൾ എന്നിവയുടെ പ്രധാന വിതരണക്കാരായി സൗദി തുടരുന്നു. അതേസമയം ചൈന സൗദിയുടെ യന്ത്രസാമഗ്രികൾ, ഇലക്ട്രോണിക്സ്, ഗതാഗത ഉപകരണങ്ങൾ, ഉപഭോക്തൃ വസ്തുക്കൾ എന്നിവയുടെ ഏറ്റവും വലിയ ഉറവിടമായി തുടരുന്നു. പരമ്പരാഗത ഉൽപ്പന്നങ്ങൾക്ക് പുറമെ ഉയർന്ന മൂല്യമുള്ള വ്യവസായങ്ങളിലേക്കുള്ള വൈവിധ്യവൽക്കരണം വർധിച്ചുകൊണ്ടിരിക്കുകയാണെന്നും അൽഖുറൈഫ് പറഞ്ഞു.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

ഗാസ വെടിനിർത്തൽ; ഖത്തറിന്‍റെ സമാധാന ശ്രമങ്ങളെ പ്രശംസിച്ച് ഗൾഫ് സഹകരണ കൗൺസിൽ
പാസ്പോർട്ട് എപ്പോഴും കൈയ്യിൽ കൊണ്ട് നടക്കേണ്ട, വിസിറ്റ് വിസക്കാർക്ക് ഡിജിറ്റൽ ഐഡി മതി